• HOME
 • »
 • NEWS
 • »
 • kerala
 • »
 • KSRTC | കെഎസ്ആര്‍ടിസിയുടെ സല്‍പേര് ഉയര്‍ത്തി; 5 ജീവനക്കാരെ ആദരിച്ച് മാനേജ്മെന്‍റ്

KSRTC | കെഎസ്ആര്‍ടിസിയുടെ സല്‍പേര് ഉയര്‍ത്തി; 5 ജീവനക്കാരെ ആദരിച്ച് മാനേജ്മെന്‍റ്

കെഎസ്ആർടിസിക്ക് വേണ്ടി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പുരസ്കാരങ്ങളും , സർട്ടിഫിക്കറ്റും നൽകി ജീവനക്കാരെ ആദരിച്ചു

 • Share this:
  തിരുവനന്തപുരം: ഔദ്യോ​ഗിക ചുമതലയ്ക്കിടയിൽ കോർപ്പറേഷന്റെ സല്‍പേര് വർദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച അഞ്ച് ജീവനക്കാര്‍ക്ക് കെഎസ്ആർടിസിയുടെ ആദരം.

  2021 ഒക്ടോബർ 16 ന് പുല്ലുപാറയിലെ ഉരുള്‍പൊട്ടൽ സമയത്ത് മലവെള്ളപാച്ചലിൽപ്പെട്ട 3 അം​ഗ ​ഗുജറാത്തി കുടുംബത്തെ രക്ഷിക്കുന്നതിന് നേതൃത്വം നൽകിയ എരുമേലി ‍ഡിപ്പോയിലെ ഡ്രൈവർ തോമസ് കെ.ടി, കണ്ടക്ടർ ജയിസൻ ജോസഫ്, 2018 ആ​ഗസ്റ്റിന് 15 ന് സ്വന്തം വീട് വെള്ളത്തിൽപെട്ടിട്ടും റാന്നി യൂണിറ്റിൽ വെള്ളം പൊങ്ങിയപ്പോൾ 8 ബസുകൾ സുരക്ഷിത സ്ഥാനത്ത് മാറ്റുകയും , 6 പേരുടെ ജീവൻ രക്ഷിക്കാൻ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്ത റാന്നി യൂണിറ്റിലെ മെക്കാനിക് മഹേഷ് പി.ജി.

  കോവിഡിന് ശേഷം കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാരെ കൂട്ടുന്നതിന് വേണ്ടി സ്വന്തം ചിലവിൽ തമിഴിലും , ഇം​ഗ്ലീഷിലും നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്ത എറണാകുളം യൂണിറ്റിലെ ഡ്രൈവർ അനീഷ് ടി.പി, 2021 ഏപ്രിൽ 21 ന് എരുമേലി പാലക്കാട് സർവ്വീസ് സമയത്ത് റോഡ് സൈഡിൽ ബൈക്ക് അപകടത്തില്‍പ്പെട്ട് കിടന്ന യുവാക്കളെ രക്ഷിക്കാൻ ശ്രമിച്ച എരുമേലി യൂണിറ്റിലെ ഡ്രൈവർ പൊന്നൂസ് കെ.സി എന്നിവരെയാണ് ആദരിച്ചത്.

   Also Read- 'കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്ക്ക് ഡീസൽ നൽകില്ല'; അപ്പീലുമായി എണ്ണക്കമ്പനികൾ ഹൈക്കോടതിയിൽ

  കെഎസ്ആർടിസിക്ക് വേണ്ടി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പുരസ്കാരങ്ങളും , സർട്ടിഫിക്കറ്റും നൽകി ജീവനക്കാരെ ആദരിച്ചു. ​ഗതാ​ഗത മന്ത്രി ആന്റണി രാജു, സിഎംഡി ബിജുപ്രഭാകർ ഐഎഎസ് തുടങ്ങിയവർ പങ്കെടുത്തു.

  കെഎസ്ആർടിസിയില്‍ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചവരെ ആദരിക്കുന്നതിലൂടെ ഇവരുടെ നൻമ നിറഞ്ഞ പ്രവർത്തനങ്ങൾ മറ്റുള്ളവര്‍ മാതൃകയാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ഇവരെ മാതൃകയാക്കാൻ മറ്റുള്ള യാത്രാക്കാർക്കും കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു.

  KSRTC ശമ്പളം നൽകിയെങ്കിലും പണിമുടക്ക് പിൻവലിക്കാതെ സംഘടനകൾ


  തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ (KSRTC) മുടങ്ങിയ ശമ്പളം പൂർണ്ണമായും നൽകിയിട്ടും പണിമുടക്ക് പിൻവലിക്കാതെ ജീവനക്കാർ. കഴിഞ്ഞ ദിവസം തന്നെ ശമ്പളം പൂർണ്ണമായും നൽകിയെങ്കിലും, ഭരണ- പ്രതിപക്ഷ യൂണിയനുകൾ സൂചനാ പണിമുടക്ക് പിൻവലിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സിയിൽ 28 ന് പ്രഖ്യാപിച്ച സൂചനാ പണിമുടക്കിന് നിലവിൽ മാറ്റമില്ലെന്ന് CITU അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും CITU സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ വ്യക്തമാക്കി.

  എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് ശമ്പളം നൽകുക, താൽക്കാലിക ജീവനക്കാരുടെ പുനഃരധിവാസം ഉറപ്പാക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ട്രാൻസ്ഫോർട്ട് ഭവന് മുമ്പിൽ CITU ധർണ നടത്തി.  ശമ്പളം നൽകിത്തുടങ്ങിയെങ്കിലും ജീവനക്കാരുടെ പ്രശ്നനങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. അതിനാൽ 28ന് പ്രഖ്യാപിച്ച സൂചന പണിമുടക്കിന് മാറ്റമില്ലെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

  Also Read- പൊന്നുകുട്ടന്റെ സ്നേഹത്തിന് മുന്നിൽ വഴിമാറി KSRTC Swift; ചങ്ങനാശേരി-വേളാങ്കണ്ണി സർവീസ് സൂപ്പർ എക്സ്പ്രസായി തന്നെ നിലനിർത്തും

  വ്യാഴാഴ്ച മന്ത്രി വിളിച്ച ചർച്ചയിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കും. എം പാനലുകാർക്ക് ജോലി കൊടുക്കാമെന്ന വാഗ്ദാനം പാലിക്കണം. പരിശീലനം ലഭിക്കാത്ത ഡ്രൈവർമാരെക്കൊണ്ട് ഓടിക്കുന്നതാണ് കെ-സ്വിഫ്റ്റ് ബസുകളുടെ തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്നും ആനത്തലവട്ടം ആനന്ദൻ കുറ്റപ്പെടുത്തി.

  KSTEUയും (AITUC) പണിമുടക്ക് പിൻവലിച്ചിട്ടില്ല. ഉപരോധവും ധർണ്ണാ സമരങ്ങളും താൽകാലികമായി മാറ്റിവച്ചു. ഏപ്രിൽ 28ന് നടത്താൻ തീരുമാനിച്ചിട്ടുള്ള സൂചനാ പണിമുടക്ക് പിൻവലിച്ചിട്ടില്ലെന്നും എല്ലാ  മാസാദ്യവും അഞ്ചാം തിയതിക്കു മുമ്പ് മുൻമാസ ശമ്പളം ഉറപ്പാക്കാൻ പണിമുടക്ക് അനിവാര്യമെങ്കിൽ അതിലേക്ക്  പോകും. തുടർ സമരങ്ങൾ ഏപ്രിൽ 25ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന ഭാരവാഹി യോഗം തീരുമാനിക്കുംമെന്നും AITUC അറിയിച്ചു.

  അടുത്ത മാസം ആറാം തിയതിയാണ് TDFന്റെ സൂചന പണിമുടക്ക്. നിലവിൽ സൂചനാ പണിമുടക്ക് പിൻവലിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. അടുത്ത മാസം അഞ്ചിന് ശമ്പളം ലഭിച്ചില്ലെങ്കിൽ ആറിന് സൂചനാ പണിമുടക്കും തുടർ പ്രക്ഷോഭങ്ങളും നടത്താനാണ് തീരുമാനം.
  Published by:Arun krishna
  First published: