ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
തിരുവനന്തപുരം; കെഎസ്ആർടിസിയുടെ എല്ലാ ഓർഡിനറി സർവ്വീസലും 47.9 കിലോമീറ്റർ വരെ ദൂരത്തേക്കുള്ള ടിക്കറ്റ് നിരക്കായ 49 വരെയുള്ള ടിക്കറ്റുകളിൽ ഈടാക്കിയിരുന്ന സെസ്സ് തുക ഒഴിവാക്കി. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്. കെഎസ്ആർടിസി സിഎംഡിയുടെ ആവശ്യം അനുസരിച്ചാണ് സെസ്സ് ഒഴിവാക്കിയതെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു.
സെസ്സ് ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം ടിക്കറ്റ് നിരക്ക് കുറയ്ക്കുമ്പോൾ കൂടുതൽ യാത്രക്കാരെ ബസുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നതിലൂടെ നികത്തുവാൻ കഴിയുമെന്ന് സിഎംഡി സർക്കാരിനെ അറിയിച്ചിരുന്നു.
കൂടാതെ ഈ വരുമാനക്കുറവ് പ്രത്യേക നിരക്കിൽ നടത്തുന്ന മറ്റ് ബോണ്ട് സർവ്വീസുകളിൽ കൂടുതൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഓടിക്കുന്നത് വഴി പരിഹരിക്കാൻ കഴിയുമെന്നുമെന്നുമാണ് വിലയിരുത്തൽ . അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഇതിൻ പ്രകാരം ഓർഡിനറി ബസുകളിലെ ടിക്കറ്റ് നിരക്കുകളിലും കുറവ് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.