• HOME
 • »
 • NEWS
 • »
 • kerala
 • »
 • Accident | KSRTC Swift ബസും കാറും കൂട്ടിയിടിച്ച് ചെങ്ങന്നൂരില്‍ രണ്ടുപേര്‍ മരിച്ചു

Accident | KSRTC Swift ബസും കാറും കൂട്ടിയിടിച്ച് ചെങ്ങന്നൂരില്‍ രണ്ടുപേര്‍ മരിച്ചു

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു

 • Last Updated :
 • Share this:
  എം.സി.റോഡില്‍ ചെങ്ങന്നൂര്‍ (Chengannur) മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെ.എസ്ആര്‍ടിസി സ്വിഫ്റ്റ് (KSRTC Swift) ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.  എരമല്ലൂര്‍ എഴുപുന്ന കറുകപ്പറമ്പില്‍ ഷാജിയുടെ മകന്‍ ഷിനോയി (25), ചേര്‍ത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം.

  തിരുവനന്തപുരത്തുനിന്ന് സുല്‍ത്താന്‍ബത്തേരിക്കു പോകുകയായിരുന്നു ബസ്. കാര്‍ തിരുവനന്തപുരം ഭാഗത്തേക്കും. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. നാട്ടുകാരും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  ശവപ്പെട്ടിയിൽ നിന്ന് തട്ടലും മുട്ടലും; സംസ്കാര ചടങ്ങിനിടെ 'മരിച്ചയാൾ' കണ്ണുതുറന്നു


  പെറുവിൽ (Peru) ശവസംസ്കാര ചടങ്ങിനിടയിൽ (Funeral) ശവപ്പെട്ടിയിലുള്ളയാൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തി. പിന്നീട്അരങ്ങേറിയത് നാടകീയരംഗങ്ങൾ. കുഴിയിലേക്ക് എടുക്കുന്നതിന് തൊട്ട് മുമ്പായി പെട്ടിക്കുള്ളിൽ നിന്ന് അനക്കവും ഞരക്കവും കേട്ടതോടെയാണ് ചടങ്ങുകൾക്ക് വഴിത്തിരിവുണ്ടായത്. ശവപ്പെട്ടി (Coffin) തുറന്നപ്പോൾ ഉള്ളിലുള്ളയാൾക്ക് ജീവനുണ്ടെന്ന് മനസ്സിലായി. സാധാരണ രീതിയിൽ നടക്കേണ്ടിയിരുന്ന ശവസംസ്കാര ചടങ്ങ് പിന്നീട് നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

  കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന റോസ ഇസബെൽ സെസ്പെഡെസ് കലാക്കയെന്ന സ്ത്രീയുടെ ശവസംസ്കാര ചടങ്ങ് ഏപ്രിൽ 26ന് നടത്താനാണ് കുടുംബം നിശ്ചയിച്ചിരുന്നത്. ഡോക്ടർമാരാണ് റോസയുടെ മരണം സ്ഥിരീകരിച്ച് മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തത്. അപകടത്തിൽ റോസയുടെ ഭർത്താവിൻെറ സഹോദരൻ മരിക്കുകയും മരുമക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നുവെന്ന് മെട്രോ യുകെ റിപ്പോർട്ട് ചെയ്യുന്നു. ലാമ്പായെക്ക് നഗരത്തിലെ ചിക്ലായോ - പിസി റോഡിൽ വെച്ചാണ് അപകടമുണ്ടായത്.

  മരണം സ്ഥിരീകരിച്ചതോടെ റോസയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ കുടുംബം ശവസംസ്കാര ചടങ്ങുകൾ നടത്താൻ തീരുമാനിച്ചു. ചടങ്ങുകളുടെ അവസാനഘട്ടത്തിൽ കുഴിയിലേക്ക് വെക്കാൻ ശവമഞ്ചം ബന്ധുക്കൾ തോളിലേറ്റി. ഈ സമയത്താണ് അപ്രതീക്ഷിതമായി ശവമഞ്ചത്തിനുള്ളിൽ നിന്ന് തട്ടലും മുട്ടലും ഞരക്കവുമൊക്കെ കേട്ടത്. ഇതോടെ കുടുംബം ശവപ്പെട്ടി തുറന്ന് നോക്കി. ശ്വാസം കിട്ടുന്നതിന് വേണ്ടി ഞെരിപിരി കൊള്ളുന്ന അവസ്ഥയിലുള്ള റോസയെയാണ് അതിനുള്ളിൽ കാണാൻ സാധിച്ചത്.

   Also Read- K Swift വീണ്ടും ഇടിച്ചു; അപകടത്തിൽ ഗ്ലാസും റിയർവ്യൂ മിററും പൊട്ടി

  ശവപ്പെട്ടി തുറന്നപ്പോൾ റോസ എല്ലാവരെയും നോക്കുകയും വല്ലാതെ വിയർക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഉടൻ തന്നെ റോസയെ ഫെറന്നാഫെയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. "ഞാൻ നോക്കുമ്പോൾ അവർ കണ്ണ് തുറന്നിരുന്നു. ശ്വാസം കിട്ടുന്നതിന് വല്ലാതെ ബുദ്ധിമുട്ടുന്നതായി തോന്നി. ഒപ്പം വല്ലാതെ വിയർക്കുകയും ചെയ്തിരുന്നു. ഉടൻ തന്നെ ഞാനെൻെറ ഓഫീസിലെത്തി പോലീസിനെ വിവരമറിയിച്ചു. വൈകാതെ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി," സെമിത്തേരിയുടെ കെയർ ടേക്കറായ ജുവാൻ സെഗുണ്ടോ കാജോ പറഞ്ഞു.

  ജീവൻ തിരിച്ചുകിട്ടുമെന്ന നേരിയ പ്രതീക്ഷയിലായിരുന്നു കുടുംബം. ആശുപത്രി അധികൃതർ പിന്നീട് തങ്ങൾക്ക് പറ്റാവുന്ന വിധത്തിൽ ശ്രമം തുടങ്ങി. റോസയെ നേരെ ഐസിയുവിലേക്ക് മാറ്റി. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അവർക്ക് ശ്വസിക്കാൻ സാധിച്ചത്.

  എന്നാൽ അധികം വൈകാതെ തന്നെ റോസയുടെ ആരോഗ്യസ്ഥിതി വീണ്ടും വഷളായി തുടങ്ങി. ഡോക്ടർമാർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം റോസ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആദ്യം പ്രവേശിപ്പിച്ച ആശുപത്രിക്ക് സംഭവിച്ച പിഴവാണ് ഈ തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്ന് റോസയുടെ ബന്ധുക്കൾ ആരോപിക്കുന്നു. മറ്റൊരു പ്രാദേശിക ആശുപത്രിയിലാണ് അപകടം നടന്നതിന് ശേഷം ഇവരെ പ്രവേശിപ്പിച്ചിരുന്നത്.

  അപകടത്തിന് ശേഷം കോമയിലായ റോസ മരിച്ചുവെന്ന് ആശുപത്രി അധികൃതർ തെറ്റിദ്ധരിച്ചതാവാമെന്ന് ബന്ധുക്കളും കുടുംബാംഗങ്ങളും പറയുന്നു. ഇത് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നും അവർ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റ റോസയുടെ മൂന്ന് ബന്ധുക്കൾ കൂടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റിട്ടുള്ള ഇവരുടെ ആരോഗ്യ സ്ഥിതി മോശമായി തന്നെ തുടരുകയാണെന്നാണ് റിപ്പോർട്ട്.
  Published by:Arun krishna
  First published: