Online Class | ഓൺലൈൻ പഠനത്തിന് സൗകര്യമില്ല; വിദ്യാര്‍ഥിക്ക് സ്മാർട്ട്ഫോൺ നൽകി കെ.എസ്.യു പ്രവർത്തകർ

Last Updated:

കോട്ടൂളി പൊറ്റമ്മൽ കൊളത്തൂർ കോളനിയിലെ സുരേന്ദ്രൻ്റെ പേരക്കുട്ടി നിവേദ്യക്കാണ് സ്മാർട്ട് ഫോൺ വാങ്ങി നൽകിയത്

കോഴിക്കോട്: സ്മാർട്ട് ഫോണില്ലാത്തതിനാൽ പഠനം മുടങ്ങിയ വിദ്യാർത്ഥിക്ക് സഹായവുമായി കോഴിക്കോട്ടെ കെ.എസ്.യു പ്രവർത്തകർ. കോട്ടൂളി പൊറ്റമ്മൽ കൊളത്തൂർ കോളനിയിലെ സുരേന്ദ്രൻ്റെ പേരക്കുട്ടി നിവേദ്യക്കാണ് സ്മാർട്ട് ഫോൺ വാങ്ങി നൽകിയത്
സ്മാർട്ട്ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസ് കാണാനായില്ല  എന്ന വാർത്തയെ തുടർന്ന് കെഎസ്‌യു ജില്ലാ പ്രസിഡൻറ് അഡ്വ.വി.ടി നിഹാൽ ചേവായൂർ സർവീസ് സഹകരണ ബാങ്ക് ചെയർമാൻ അഡ്വ.ജി.സി.പ്രശാന്ത്കുമാറിനെ വിവരം അറിയിച്ചു.ചേവായൂർ സർവീസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത സ്മാർട്ട്ഫോൺ കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അഡ്വ.വി.ടി നിഹാൽ  ചേവായൂർ ബാങ്ക് ചെയർമാൻ അഡ്വ.ജി.സി.പ്രശാന്ത്കുമാർ എന്നിവർ ചേർന്ന് നിവേദ്യക്ക് വീട്ടിൽ ചെന്ന് കൈമാറി.
You may also like:'മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തി'; ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നെറ്റിസൺസ് [NEWS]സ്കൂൾ കാലത്തെ 'അനാവശ്യ' പോസ്റ്റുകൾ ഒഴിവാക്കാൻ പുതിയ മാർഗവുമായി ഫേസ്ബുക്ക് [NEWS] മകളുടെ അസുഖവിവരമറിഞ്ഞ് പുറപ്പെട്ട പിതാവ് അപകടത്തിൽ മരിച്ചു; രോഗം മൂർച്ഛിച്ച കുഞ്ഞിനെയും രക്ഷിക്കാനായില്ല [NEWS]ചടങ്ങിൽ കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് പി.പി റമീസ്, ചേവായൂർ ബാങ്ക് ഡയറക്ടർ പി.ടി ജനാർദ്ദനൻ, ബാങ്ക് ജനറൽ മാനേജർ ടി.എം രാജീവ്,ബാങ്ക് അസിസ്റ്റൻറ് മാനേജർ ടി എം ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Online Class | ഓൺലൈൻ പഠനത്തിന് സൗകര്യമില്ല; വിദ്യാര്‍ഥിക്ക് സ്മാർട്ട്ഫോൺ നൽകി കെ.എസ്.യു പ്രവർത്തകർ
Next Article
advertisement
Kerala Weather Update| കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
  • കേരളത്തിൽ ഇന്നുമുതൽ ശക്തമായ മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

  • കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴ‌ പ്രവചിക്കുന്നു.

  • 40 കിലോമീറ്റർ വരെ വേ​ഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണം.

View All
advertisement