എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ; കാലിക്കറ്റ് സർവ്വകലാശാല കലോത്സവം നിർത്തിവച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
ജനുവരി 26-നാണ് ഡി സോൺ കലോത്സവത്തിന് തുടക്കം കുറിച്ചത്
തൃശൂർ: മാളയിൽ നടക്കുന്ന കാലിക്കറ്റ് ഡി സോൺ കലോത്സവത്തിൽ എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. വൻ സംഘർഷം ആയതോടെ കലോത്സവം നിർത്തിവച്ചു. സ്കിറ്റ് മത്സരത്തെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണം. ഫലം പറയുന്നതിൽ ജഡ്ജ്സും മത്സരാർത്ഥികളും തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു.
മാള ഹോളി ഗ്രേസ് കോളജിലാണ് ഡിസോൺ കലോത്സവം നടക്കുന്നത്. എസ് എഫ് ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് കെഎസ്‌യു ആരോപണം. കെഎസ് യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമമുണ്ടാക്കിയെന്നാണ് എസ് എഫ് ഐ ഉന്നയിക്കുന്ന ആരോപണം. സംഘർഷത്തിൽ 20-ഓളം പേർക്ക് പരിക്കേറ്റു.
പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘർഷം അയഞ്ഞത്. സംഘർഷത്തെ തുടർന്ന് കലോത്സവം നിർത്തിവച്ചു. കെഎസ് യു ജില്ലാ അധ്യക്ഷൻ ഗോകുൽ അടക്കം പത്തോളം പേർ സഞ്ചരിച്ചിരുന്ന ആംബുലൻസിന് നേരെയും ആക്രമണം നടന്നു. ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകരാണ് ആംബുലൻസിന് നേരെ ആക്രമണം നടത്തിയതെന്നാണ് കെഎസ്‌യു ആരോപണം.
advertisement
സംഘർഷത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വടിയും കസേരയും ഉപയോഗിച്ച് വളഞ്ഞിട്ട് മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാവുന്നതാണ്. ജനുവരി 26-നാണ് ഡി സോൺ കലോത്സവത്തിന് തുടക്കം കുറിച്ചത്. ഇന്ന് അവസാന ദിവസമായിരുന്നു ഇതിനിടയിലാണ് വൻ സംഘർഷം നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
January 28, 2025 7:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ; കാലിക്കറ്റ് സർവ്വകലാശാല കലോത്സവം നിർത്തിവച്ചു