KT Jaleel| വെളിപ്പെടുത്തൽ നടത്തിയ സരിതക്കെതിരെ കേസില്ല; സ്വപ്‌നയ്‌ക്കെതിരെ കേസ്; എന്തുകൊണ്ടെന്ന വിശദീകരണവുമായി കെ ടി ജലീൽ
- Published by:Rajesh V
- news18-malayalam
Last Updated:
സരിതക്കെതിരെ പരാതി കൊടുത്ത് അന്വേഷണം നടന്നാല്‍ സ്വയം കുടുങ്ങുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ആരും പരാതി കൊടുക്കാത്തതെന്ന് ജലീല്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്ത് സോളാര്‍ കേസില്‍ (Solar Case) വെളിപ്പെടുത്തലുകള്‍ നടത്തിയ സരിത എസ് നായര്‍ക്കെതിരെ (Saritha S Nair) കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും സ്വര്‍ണക്കടത്ത് കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ സ്വപ്‌ന സുരേഷിനെതിരെ കേസെടുത്തത് എന്തുകൊണ്ടെന്നും വിശദീകരിച്ച് കെ ടി ജലീല്‍. സരിതക്കെതിരെ പരാതി കൊടുത്ത് അന്വേഷണം നടന്നാല്‍ സ്വയം കുടുങ്ങുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ആരും പരാതി കൊടുക്കാത്തതെന്ന് ജലീല്‍ പറഞ്ഞു. സ്വപ്‌നയ്‌ക്കെതിരെ തങ്ങള്‍ പരാതി കൊടുത്തത് അത്തരം ഭയമില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.
'സരിതയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല. കാരണം സരിത നടത്തിയ ചായക്കുറിയില്‍ ഒരു നറുക്ക് ചേര്‍ന്നവരാണ് എല്ലാവരും. പരാതി കൊടുത്ത് അന്വേഷണം വന്നാല്‍ കുടുങ്ങുമെന്ന് അവര്‍ക്കുറപ്പാണ്. എന്നാല്‍ സ്വപ്ന നടത്തിയ ജല്‍പ്പനങ്ങള്‍ക്കെതിരെ ഞാന്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണവും തുടങ്ങി. കാരണം ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേര്‍ന്നിട്ടില്ല. ഏത് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാലും ഒരു ചുക്കും കണ്ടെത്താന്‍ കഴിയില്ല എന്ന് 101% എനിക്കുറപ്പാണ്. അവനവനെ വിശ്വാസമുള്ളവര്‍ക്ക് ആരെപ്പേടിക്കാന്‍'- ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
advertisement
സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീലിന്റെ പരാതിയിലാണ് സ്വപ്‌ന സുരേഷിനെതിരെ h`ലീസ് ഗൂഢാലോചന കേസ് എടുത്തിട്ടുള്ളത്.
സ്വപ്നയുടെ വെളിപ്പെടുത്തൽ: തുടരന്വേഷണ സാധ്യത തേടി കേന്ദ്ര ഏജൻസികളായ ഇഡിയും കസ്റ്റംസും
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ തുടരന്വേഷണ സാധ്യത കേന്ദ്ര അന്വേഷണ ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും പരിശോധിക്കുന്നു. കേസിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പിന് അപേക്ഷ നൽകാനുള്ള നിയമോപദേശം അന്വേഷണ സംഘത്തിന് ലഭിച്ചു.
advertisement
സ്വർണക്കടത്ത് കേസിന്റെ അന്വേഷണ ഘട്ടത്തിൽ കസ്റ്റംസിനും ഇഡിക്കും നൽകിയ മൊഴികളെക്കാൾ കൂടുതൽ വിവരങ്ങൾ മജിസ്ട്രേട്ടിന് നൽകിയ രഹസ്യമൊഴിയിലുണ്ടോയെന്ന് കണ്ടെത്താനാണ് കേന്ദ്ര ഏജൻസികൾ തയാറെടുക്കുന്നത്. തുടരന്വേഷണ സാധ്യതയെക്കുറിച്ചും കസ്റ്റംസും ഇഡിയും നിയമോപദേശം തേടിയതായാണ് വിവരം.
മജിസ്ട്രേട്ട് മുൻപാകെ ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം നൽകുന്ന രഹസ്യമൊഴിക്കു തുല്യമായ തെളിവുമൂല്യം കേന്ദ്ര അന്വേഷണ ഏജൻസികളായ കസ്റ്റംസിനും ഇഡിക്കും നൽകുന്ന മൊഴിക്കുമുണ്ട്. സ്വപ്ന ഇഡിക്കും കസ്റ്റംസിനും നൽകിയ മൊഴികൾ പരിശോധിച്ച ശേഷമാണ് സ്വർണക്കടത്തു കേസിൽ കസ്റ്റംസും കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിൽ ഇഡിയും കുറ്റപത്രം സമർപ്പിച്ചത്. അന്ന് പറയാത്ത കാര്യങ്ങൾ മജിസ്ട്രേട്ട് മുൻപാകെ ഇപ്പോൾ പറഞ്ഞിട്ടുണ്ടെങ്കിൽ മാത്രമേ തുടരന്വേഷണത്തിന് സാധ്യതയുള്ളൂ. മൊഴികളിൽ തുടരന്വേഷണത്തിന് വഴിതുറക്കാൻ കഴിയുന്ന വിവരങ്ങളും തെളിവുകളുമുണ്ടെങ്കിൽ അനുബന്ധ കുറ്റപത്രം നൽകാം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 11, 2022 2:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KT Jaleel| വെളിപ്പെടുത്തൽ നടത്തിയ സരിതക്കെതിരെ കേസില്ല; സ്വപ്‌നയ്‌ക്കെതിരെ കേസ്; എന്തുകൊണ്ടെന്ന വിശദീകരണവുമായി കെ ടി ജലീൽ









