Swapna Suresh| സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന; അന്വേഷണം ആവശ്യപ്പെട്ട് കെ ടി ജലീൽ പരാതി നൽകി
- Published by:Rajesh V
- news18-malayalam
Last Updated:
''നുണപ്രചാരണം നടത്തി ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയും യുഡിഎഫും ഒത്തൊരുമിച്ച് ശ്രമിക്കുകയാണ്. ഇതില്‍ വലിയ ഗൂഢാലോചനയുണ്ട്''
തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ (Swapna Suresh) ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുൻ മന്ത്രി കെ ടി ജലീൽ പൊലീസിന് പരാതി നൽകി. ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയും യുഡിഎഫും ഒത്തൊരുമിച്ച് ശ്രമിക്കുകയാണെന്ന് പരാതി നല്‍കിയ ശേഷം ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും തനിക്കെതിരെയും കള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് ജലീല്‍ പറഞ്ഞു. നുണപ്രചാരണം നടത്തി ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയും യുഡിഎഫും ഒത്തൊരുമിച്ച് ശ്രമിക്കുകയാണ്. ഇതില്‍ വലിയ ഗൂഢാലോചനയുണ്ട്. ആ ഗൂഢാലോചന നടത്തിയത് ആരാണെന്ന് ഇതിനകം മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സ്വപ്‌ന സുരേഷിന്റെത് പുതിയ വെളിപ്പെടുത്തലല്ല. ഇതിന് മുന്‍പും സമാനമായ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും കെ ടി ജലീൽ പറഞ്ഞു.
Also Read- Swapna Suresh | 'എനിക്ക് സരിതയെ അറിയില്ല; കമലയും വീണയുമൊക്കെ സ്വസ്ഥമായി ജീവിക്കുന്നു': സ്വപ്ന സുരേഷ്
advertisement
കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് ഒന്നരവര്‍ഷക്കാലം ജയിലില്‍ ആയിരുന്നു. വിവിധ അന്വേഷണ ഏജന്‍സികള്‍ അവരെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തു. അപ്പോഴൊന്നും പറയാത്ത കാര്യങ്ങള്‍ പറയാന്‍ ഇപ്പോള്‍ അവര്‍ക്ക് എങ്ങനെ ബോധോദയം ഉണ്ടായി. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തേന്‍പുരട്ടി മസാല തേച്ച് അവതരിപ്പിക്കുകയാണ്. അതിലൊന്നും യാതൊരു ഭയവുമില്ല. മൂന്ന് അന്വേഷണ ഏജന്‍സി തിരിച്ചും മറിച്ചും അന്വേഷണം നടത്തിയിട്ടും ഒരു ചുക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇനി എത്രവലിയ അന്വേഷണം നടത്തിയാലും ഇപ്പേള്‍ സഞ്ചരിച്ചതിനപ്പുറം ഒരു ഇഞ്ചും മുന്നോട്ടുപോകാന്‍ കഴിയില്ല. അത്രമേല്‍ ആത്മവിശ്വാസത്തോടെയാണ് ഇത് പറയുന്നതെന്നും ജലീല്‍ പറഞ്ഞു.
advertisement
പി സി ജോര്‍ജ് സ്വപ്‌ന സുരേഷുമായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. ഇങ്ങനെ തോന്നുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമായി പലയാളുകളുടെയും പ്രേരണയെ തുടര്‍ന്ന് ജനങ്ങളോട് പറഞ്ഞ് മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നവരെ അവഹേളിക്കാനുളള ശ്രമങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൂട്ട് നില്‍ക്കരുത്. ബിജെപിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉണ്ടായിരിക്കുന്ന സമയത്താണ് ഇത്തരം ഒരു ആരോപണം ഉണ്ടായത്. ഇതിന് ഇന്ധനം പകരുന്ന നിലപാടാണ് യുഡിഎഫ് ചെയ്യുന്നത്. ഇതിനെതിരെ പ്രതിഷേധം നടത്തുന്നവര്‍ ദുഃഖിക്കേണ്ടി വരുമെന്നും ജലീല്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 08, 2022 1:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Swapna Suresh| സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന; അന്വേഷണം ആവശ്യപ്പെട്ട് കെ ടി ജലീൽ പരാതി നൽകി