ലക്കിടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ: ആയുധങ്ങൾ ആവശ്യപ്പെട്ട് പോലീസ് നൽകിയ അപേക്ഷ ജില്ലാ കോടതി തള്ളി
- Published by:Naseeba TC
- news18-malayalam
Last Updated:
വിശദമായ മൊഴികളും ശാസ്ത്രീയ പരിശോധന ഫലങ്ങളും പരിശോധിക്കാത്ത മജിസ്റ്റീരിയൽ റിപ്പോർട്ട് വസ്തുതാപരമല്ലെന്നാണ് കുടുബത്തിന്റെ വാദം.
വൈത്തിരി: ലക്കിടിയിൽ 2019 മാർച്ച് 7 ന് നടന്ന മാവോവാദികൾക്കെതിരായുണ്ടായ പോലീസ് വെടിവെപ്പിൽ വയനാട് കല്പറ്റ ജില്ലാ കോടതിയിൽ സറണ്ടർ ചെയ്ത തോക്കുകൾ തിരിച്ച് ആവിശ്യപ്പെട്ട് തണ്ടർ ബോൾട്ട് ചീഫ് നൽകിയ അപേക്ഷ തള്ളി. വയനാട് ജില്ലാ കോടതിയുടേതാണ് നടപടി.
ഇതു സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷഷണം തുടരുന്ന സാഹചര്യത്തിൽ തോക്കുകൾ വിട്ടു നൽകിയാൽ തെളിവുകൾ നശിപ്പിക്കപെടുമെന്ന സി.പി. ജലീലിന്റെ സഹോദരൻ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ്ട് കൽപ്പറ്റ ജില്ലാ കോടതി ഉത്തരവ്. ഫോറൻസിക്ക് റിപ്പോർട്ടു പുറത്ത് വരുന്നതിന് മുൻപ് തിടുക്കപ്പെട്ട് ഏറ്റുമുട്ടലിൽ ഉപയോഗിച്ചുവെന്ന് പോലീസ് പറയപ്പെടുന്ന ആയുധങ്ങൾ തിരിച്ച് നൽകിയിൽ തെളിവുകൾ നശിപ്പിക്കപെടുമെന്നും ആയുധങ്ങൾ അന്വേഷണം പൂർത്തിയായാൽ മാത്രമേ കൈമാറാൻ പാടുകയുള്ളൂ എന്നും ആവശ്യപ്പെട്ട് ജലീലിന്റെ കുടുംബം ജില്ലാ കോടതിയിൽ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
advertisement
ഫോറൻസിക് റിപ്പോർട്ട് പോലീസിനെ പ്രതിരോധത്തിലാക്കുന്ന തോക്കുകളുടെ ശാസ്ത്രീയ അന്വേഷണ ഫലം പരിശോധിക്കാതെ വന്നിട്ടുള്ള മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് പോലീസിന് ക്ലീൻ ചിറ്റു നൽകുന്നതാണ്. എന്നാൽ വിശദമായ മൊഴികളും ശാസ്ത്രീയ പരിശോധന ഫലങ്ങളും പരിശോധിക്കാത്ത മജിസ്റ്റീരിയൽ റിപ്പോർട്ട് വസ്തുതാപരമല്ലെന്നാണ് കുടുബത്തിന്റെ വാദം.
advertisement
പോലീസിന്റെ വാദങ്ങൾ തള്ളുന്ന നിരവധി തെളിവുകൾ വന്നിട്ടും പോലീസ് വാദങ്ങൾ ന്യായീകരിക്കുന്ന മജിസ്റ്റീരിയൽ റിപ്പോർട്ട് വിശ്വസിനീയമല്ലെന്നും പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പുനരന്വേഷണം നടത്തണമെന്നുമാണ് സി.പി. ജലീലിന്റെ കുടുംബത്തിന്റെ വാദം.
ആയുധങ്ങൾ ആവശ്യപ്പെട്ട് പോലീസിന് ഇനി മേൽ കോടതികളെ സമീപിക്കേണ്ടി വരും. കല്പറ്റ കോടതിയുടെ ഇപ്പോഴത്തെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സി.പി ജലീലിന്റെ കുടുംബത്തിന്റെ വാദം കൂടുതൽ ശരി വെയ്ക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2020 3:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലക്കിടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ: ആയുധങ്ങൾ ആവശ്യപ്പെട്ട് പോലീസ് നൽകിയ അപേക്ഷ ജില്ലാ കോടതി തള്ളി