ബാലിസ്റ്റിക് റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും മജിസ്ട്രേറ്റ് പരിശോധിച്ചില്ലെന്നും അപൂർണമായ റിപ്പോർട്ടാണിതെന്നും ജലീലിൻ്റെ സഹോദരൻ സി.പി. റഷീദ് ആരോപിച്ചു.
കൽപറ്റ: വയനാട് ലക്കിടി മാവോയിസ്റ്റ് വെടിവയ്പ് സംബന്ധിച്ച മജിസ്റ്റീരിയൽ റിപ്പോർട്ട് സമർപ്പിച്ചു. മുൻ ജില്ലാ കളക്ട്ടർ എ.ആർ അജയകുമാറാണ് 250 പേജുള്ള റിപ്പോർട്ട് ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. ഫോറൻസിക് റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങൾ പരിഗണിക്കാതെയുള്ള റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്ന് വെടിവയ്പ്പിൽ കൊല്ലപ്പെട്ട സി.പി ജലീലിന്റെബന്ധുക്കൾ ആരോപിച്ചു.
പൊലീസിന് ക്ളീൻ ചിറ്റ് നൽകുന്നതാണ് മജിസ്റ്റീരിയൽ റിപ്പോർട്ട്. വെടിവയ്പുമായി ബന്ധപ്പെട്ട് പൊലീസ് ഗൂഡാലോചനയില്ലെന്നാണ് ല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം ബാലിസ്റ്റിക് റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും മജിസ്ട്രേറ്റ് പരിശോധിച്ചില്ലെന്നും അപൂർണമായ റിപ്പോർട്ടാണിതെന്നും ജലീലിൻ്റെ സഹോദരൻ സി.പി. റഷീദ് ആരോപിച്ചു. റിപ്പോർട്ട് കൽപ്പറ്റ ജില്ലാ കോടതിയിലാണ് സമർപ്പിച്ചത്. ഏഴ് മാസത്തോളം റിപ്പോർട്ട് സമർപ്പിക്കാതെ മറച്ച് വെക്കുകയായിരുന്നു. രണ്ട് പേർ വെടിവച്ചു വെന്ന ആദ്യ റിപ്പോർട്ടിനെ തള്ളികളയുന്ന താണ് ഫോറൻസിക്ക് റിപ്പോർട്ട്. മാത്രമല്ല ഫോറൻസിക്ക് റിപ്പോർട്ടിൽ ജലീൽ വെടി വെച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നതായും ജലീലിന്റെ സഹോദരൻ സി.പി. റഷീദ് പറഞ്ഞു.
2019 മാർച്ച് 6നാണ് വയനാട് ലക്കിടിയിലെ ഉപവൻ റിസോർട്ടിൽ വെച്ച് ജലീൽ കൊല്ലപ്പെട്ടത്. പണപ്പിരിവിന് തോക്കുമായെത്തിയ ജലീൽ വെടിവെച്ചപ്പോൾ തിരികെ വെടിവെച്ചു എന്നതായിരുന്നു പൊലീസ് ഭാഷ്യം. ഫെബ്രുവരിയിലാണ് ഫോറൻസിക് ലാബ് ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് മറച്ച് വെച്ച പൊലീസ്, സർവ്വീസ് തോക്കുകൾ തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോഴാണ് വിവരം ബന്ധുക്കളറിഞ്ഞതും ഫോറൻസിക് റിപ്പോർട്ടിന്റെ പകർപ്പ് എടുത്തതും.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.