Maoists | മാവോയിസ്റ്റ് സി.പി. ജലീൽ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാതെ പൊലീസ്
- Published by:Rajesh V
- news18-malayalam
Last Updated:
റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കണമെന്ന് വയനാട് ജില്ലാ സെഷൻസ് കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.
മാവോയിസ്റ്റ് നേതാവ് സി പി ജലീൽ കൊല്ലപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാതെ പൊലീസ്. 2019 മാർച്ച് 6നായിരുന്നു വയനാട് വൈത്തിരിയിൽ ദേശീയ പാതയ്ക്ക് സമീപമുള്ള ഉപവൻ റിസോർട്ടിൽ വെച്ച് രാത്രി 9 മണിയോടെ മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ പോലീസിന്റെ വെടിയറ്റ് കൊല്ലപെട്ടത്.
ജലീലിന്റേത് പൊലീസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഏറ്റമുട്ടൽ കൊലപാതകമായിരുന്നെന്ന് ജലീലിന്റെ കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് വസ്തുതകൾ പുറത്ത് കൊണ്ടുവരുന്നതിന് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നു. 2019 ജൂലൈ മാസത്തിൽ ജലീലിന്റെ സഹോദരനും 'ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം' സംസ്ഥാന സെക്രട്ടറിയുമായ സി.പി. റഷീദ് വയനാട് ജില്ലാ സെഷൻസ് കോടതിയിൽ ഇതു സംബന്ധിച്ച് പരാതി നൽകി.
Related News- കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി. ജലീലിന് സ്മാരകത്തിന് നീക്കം; പോലീസും പഞ്ചായത്ത് അധികൃതരും തടയുമോ?
advertisement
തുടർന്ന് മാവോയിസ്റ്റ് ജലീലിന്റെ മരണം സംബന്ധിച്ച് 2019 ൽ വയനാട് ജില്ലാ സെഷൻസ് കോടതി പരിശോധന നടത്തി. ജലീലിന്റെ കുടുംബത്തിന്റെ പരാതികൾ കൂടെ പരിഗണിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചില്ല.
ഇതിനിടയിൽ ഫോറൻസിക് പരിശോധനയ്ക്ക് പോലീസ് ഹാജരാക്കിയ ആയുധങ്ങൾ തിരികെ ആവശ്യപ്പെട്ട് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡ് കോടതിയിൽ അപേക്ഷ നൽകി. ഇത് ആയുധങ്ങൾ കൈപറ്റി തെളിവ് പൂർണ്ണമായും ഇല്ലാതാക്കാനുള്ള പോലീസ് തന്ത്രമായിരുന്നുവെന്ന് സി.പി. റഷീദ് വീണ്ടും കോടതിയുടെ ശ്രദ്ധയിൽ പ്പെടുത്തി പരാതി നൽകി. ഈ സാഹചര്യങ്ങൾ എല്ലാം പരിശോധിച്ച വയനാട് ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം നൽകിയ ഉത്തരവിലാണ് ഒരു വർഷം മുൻപ് കോടതി പോലീസിനോട് ആവശ്യപ്പെട്ട വിശദമായ അന്വേഷ റിപ്പോർട്ട് എത്രയും പെട്ടെന്ന് സമർപ്പിക്കാനാവശ്യപ്പെട്ടിരിക്കുന്നത്.
advertisement
TRENDING സ്വാതന്ത്ര്യാനന്തരം 73 വർഷം; 19 കോൺഗ്രസ് പ്രസിഡന്റുമാർ; 13 പേരും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവർ [NEWS]മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം; ഉമ്മൻ ചാണ്ടിയുടെ റെക്കോഡ് മറികടന്ന് പിണറായി വിജയൻ [NEWS] Prabhas | ആദിപുരുഷിനു വേണ്ടി വമ്പൻ മേക്കോവറിൽ പ്രഭാസ് എത്തുന്നു[NEWS]
പൊലീസ് വെടിപ്പിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ് സി.പി. ജലീലിന്റെ മരണം സംബന്ധിച്ച് സി.പി. റഷീദ് നൽകിയ പരാതിയിൻ മേലായിരുന്നു അന്ന് സെഷൻസ് കോടതിയുടെ ഇടപെടൽ. ഇതിൽ ഒരു വർഷമായിട്ടും ഒരു റിപ്പോർട്ടും സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതി എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ഇപ്പോൾ വീണ്ടും പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement
കോടതിയുടെ ഈ നിലപാട് ജനാധിപത്യ മനുഷ്യാവകാശ പ്രവർത്തകർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. സി.പി ജലീലിന്റെ മരണം സംബന്ധിച്ച നിരവധി ദുരൂഹതകൾ ഉണ്ടന്നും ഇവ പുറത്ത് കൊണ്ടുവരാൻ ഒരു ജില്ലാ ജഡ്ജി അധ്യക്ഷനായ അന്വേഷണ കമ്മറ്റി ഉണ്ടാക്കണമെന്നും നിരവധി മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു വർഷമായി ഒരു നടപടിയുമില്ലാതിരുന്ന സി.പി. ജലീൽ മരണത്തിന് വയനാട് ജില്ലാ സെഷൻസ് കോടതിയുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവോടെ പുതിയ മാനങ്ങൾ ഉണ്ടാവുകയണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 25, 2020 11:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Maoists | മാവോയിസ്റ്റ് സി.പി. ജലീൽ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാതെ പൊലീസ്