Assembly Election 2021 | ലതിക സുഭാഷ് സ്വതന്ത്ര; ഏറ്റുമാനൂരിൽ മത്സരിക്കും; പ്രവര്‍ത്തകരുടെ യോഗം വിളിച്ചു

Last Updated:

കോണ്‍ഗ്രസ് ഇനി ഒരു സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജി വയ്ക്കുമെന്നും ലതിക സുഭാഷ്

തിരുവനന്തപുരം: സ്ഥനാർഥിത്വം ലഭിക്കാത്തതിനെ തുടർന്ന് രാജിവച്ച മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും. ഇതിന്റെ ഭാഗമായി ലതിക സുഭാഷ് ഇന്ന് പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിനു ശേഷം വൈകിട്ട് പ്രഖ്യാപനം ഉണ്ടായേക്കും. കോണ്‍ഗ്രസ് ഇനി ഒരു സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജി വയ്ക്കുമെന്നും ലതിക വ്യക്തമാക്കിയിട്ടുണ്ട്.
സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ലെന്നും ഭാവി പരിപാടി സംബന്ധിച്ച് ഇന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്നും ലതികാ സുഭാഷ് പറഞ്ഞു.  ഇനി കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സീറ്റ് തന്നാല്‍ ഇത്തവണ മത്സരിക്കില്ല. കെപിസിസി പ്രസിഡന്റിനെ വിളിച്ചിട്ട് ഫോണ്‍ പോലും എടുത്തില്ല. ഏറ്റുമാനൂര്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഏറ്റുമാനൂര്‍ ഇല്ലെങ്കിലും വൈപിനില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു, എന്നാല്‍ അതും നിഷേധിച്ചെന്ന് ലതിക പറയുന്നു.
ഏറ്റുമാനൂരില്‍ മുന്‍പും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്. ആരുടെയും പിന്തുണ ലഭിച്ചില്ലെങ്കിലും തനിക്ക് ജയിക്കാനാകുമെന്നും അവർ പറഞ്ഞു.
advertisement
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ ലതികാ സുഭാഷ് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവച്ചിരുന്നു. ഇതിനു പിന്നാലെ  കെ പി സി സി അങ്കണത്തിൽ വച്ച് തല മുണ്ഡനം ചെയ്തായിരുന്നു ലതികാ സുഭാഷിന്റെ പ്രതിഷേധം. കോൺഗ്രസ് നന്നാകണമെന്നും പ്രവർത്തകരുടെ വികാരം നേതൃത്വം മാനിക്കണമെന്നും വാർത്താസമ്മേളനത്തിൽ അവർ ആവശ്യപ്പെട്ടു. ഇനി ഒരു അപ്പ ക്ഷണത്തിനു വേണ്ടിയും കാത്തിരിക്കില്ല. മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് ഇല്ലെന്നും ലതിക സുഭാഷ് വ്യക്തമാക്കി.
പാർട്ടിക്ക് വേണ്ടി അലയുന്ന വനിതകളെ സ്ഥാനാർത്ഥിപ്പട്ടികിയിൽ അവഗണിച്ചു എന്ന് ലതികാ സുഭാഷ് പറഞ്ഞു. ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം ജില്ലയിൽ പേരുറപ്പിക്കാൻ കരയേണ്ടി വന്നു. തിരുവനന്തപുരത്ത് രമണി പി നായർ അടക്കമുള്ള നേതാക്കളെ അവഗണിച്ചു. ഏറ്റുമാനൂരിൽ താൻ സീറ്റ് ആഗ്രഹിച്ചിരുന്നു. സീറ്റ് ലഭിക്കാത്തതിൽ നിരാശയുണ്ടെന്നും ലതികാസുഭാഷ് പറഞ്ഞു.
advertisement
സ്ഥാനാര്‍ഥി പട്ടികയില്‍ സ്​ത്രീകള്‍ തഴയപ്പെ​ട്ടെന്ന്​ ലതിക സുഭാഷ് പറഞ്ഞു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്ബര്യമുള്ള സ്​ത്രീകളാണ്​ കടുത്ത അവഗണന അനുഭവിക്കുന്നത്​. 14 ജില്ലകളില്‍ 14 സ്​ഥാനാര്‍ഥികളെങ്കിലും ഉണ്ടാകുമെന്ന്​ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. തനിക്ക്​ സീറ്റ്​ നിഷേധിച്ചത്​ കടുത്ത അനീതിയാണെന്നും അവര്‍ പറഞ്ഞു​. യുഡിഫ് ജില്ല കണ്‍വീനര്‍ പി.ടി മാത്യു ഉള്‍പ്പെടെ 22 ഡി സി സി അംഗങ്ങളും,13 മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചു.
advertisement
ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ  പ്രഖ്യാപിച്ചത്.
അനിശ്ചിതത്വത്തിനൊടുവിൽ നേമത്ത് കെ മുരളീധരനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. 92 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ആറു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ വൈകാതെ പ്രഖ്യാപിക്കും.
advertisement
ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാടും മത്സരിക്കും. കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന കെ ബാബു തൃപ്പുണിത്തുറയിലും പി കെ ജയലക്ഷ്മി മാനന്തവാടിയിലും എ. പി അനിൽകുമാർ വണ്ടൂരിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും വീണ്ടും മത്സരിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | ലതിക സുഭാഷ് സ്വതന്ത്ര; ഏറ്റുമാനൂരിൽ മത്സരിക്കും; പ്രവര്‍ത്തകരുടെ യോഗം വിളിച്ചു
Next Article
advertisement
'ഇതിഹാസത്തെ വരവേൽക്കാൻ ഹൈദരാബാദ് ഒരുങ്ങി': ലയണൽ മെസിയുടെ സന്ദർശനുമുന്നോടിയായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
'ഇതിഹാസത്തെ വരവേൽക്കാൻ ഹൈദരാബാദ് ഒരുങ്ങി': ലയണൽ മെസിയുടെ സന്ദർശനുമുന്നോടിയായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
  • ലയണൽ മെസ്സിയുടെ 'GOAT ടൂർ' കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലാകും നടക്കുക.

  • ഹൈദരാബാദിൽ ഡിസംബർ 13ന് ലയണൽ മെസ്സിയെ വരവേൽക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  • GOAT ടൂറിൽ സെലിബ്രിറ്റി മത്സരം, ഫുട്ബോൾ ക്ലിനിക്, അനുമോദന ചടങ്ങുകൾ, സംഗീത പരിപാടി എന്നിവ.

View All
advertisement