കൊല്ലം: കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷത്തിനെത്തിയ നിയമവിദ്യാർത്ഥിനി കൊല്ലം ഇത്തിക്കര ആറ്റില്‍ മുങ്ങി മരിച്ചു. കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രത്തിന് സമീപം അനിതാസില്‍ തുളസീധരൻ നായർ അനിത ദമ്പതികളുടെ മകൾ മീനു തുളസീധരൻ (20) ആണ് മുങ്ങി മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെയാണ് അപകടം.
Also read-ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയ വിദ്യാർത്ഥിനി മരക്കൊമ്പ് വീണ് മരിച്ചു
തിരുവനന്തപുരം ലോ കോളേജില്‍ രണ്ടാം വര്‍ഷ നിയമവിദ്യാര്‍ത്ഥിനിയാണ്. ഇത്തിക്കരയാറ്റില്‍ പോരേടം വട്ടത്തില്‍ ഭാഗത്ത് എത്തിയ സംഘത്തിലെ വിദ്യാര്‍ത്ഥിനി കയത്തില്‍ അകപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടക്കും. സാനു തുളസീധരൻ, ജാനു തുളസീധരൻ സഹോദരങ്ങളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Death of student, Drown death