• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'UDFനെ നിയന്ത്രിക്കുന്നത് ലീഗ്; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാണക്കാട്ടേക്ക് പോയതിന്റെ രാഷ്ട്രീയസന്ദേശം കൃത്യം;' എ.വിജയരാഘവൻ

'UDFനെ നിയന്ത്രിക്കുന്നത് ലീഗ്; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാണക്കാട്ടേക്ക് പോയതിന്റെ രാഷ്ട്രീയസന്ദേശം കൃത്യം;' എ.വിജയരാഘവൻ

കർഷകർ സമരം തുടരുകയാണ്. അവരുടെ പ്രശ്നം സമവായത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കാതെ അടിച്ചമർത്താനാണ് കേന്ദ്രം നോക്കുന്നത്. ജനരോഷം അവർ തിരിച്ചറിയുന്നില്ല. യു ഡി എഫ് ഇതൊന്നും തിരിച്ചറിയുന്നില്ല.

എ. വിജയരാഘവൻ

എ. വിജയരാഘവൻ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിന്റെ തുടർഭരണം നാടിന്റെ വികസനത്തിന് അനിവാര്യമാണെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രചരണവിഷയമാക്കുക സർക്കാർ നടത്തിയ വികന പ്രവർത്തനങ്ങൾ ആയിരിക്കുമെന്നും എൽ ഡി എഫിന്റെ പ്രചരണത്തിനായി സംസ്ഥാനത്ത് രണ്ട് ജാഥകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കാസർകോട് നിന്ന് ഫെബ്രുവരി പതിമൂന്നിനും തൃശൂരിൽ നിന്ന് പതിനാലിനും ആരംഭിക്കുന്ന ജാഥകൾ 26ന് സമാപിക്കും. എൽ ഡി എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കോൺഗ്രസിന് എതിരെ രൂക്ഷ വിമർശനമാണ് ഇടതുമുന്നണി കൺവീനർ ഉന്നയിച്ചത്. താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ യാതൊരു മടിയുമില്ലാത്ത അണികളെ സൃഷ്ടിച്ചതാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും വലിയ മികവായി അവർ കാണുന്നതെന്നും വിജയരാഘവൻ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തുടർച്ചയാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. You may also like:കോവിഡ് 19 വാക്സിനുള്ളിൽ മൈക്രോചിപ്പ് ഉണ്ടെന്ന് 'ഇന്ത്യൻ മുസ്ലിം പണ്ഡിതൻ'; ആ വീഡിയോ ഇന്ത്യയിൽ നിന്നല്ല പാകിസ്ഥാനിൽ നിന്ന് [NEWS]'ഇടതുപക്ഷ സർക്കാർ നാടിന് സമർപ്പിക്കുന്ന ആലപ്പുഴ ബൈപ്പാസെ'ന്ന് പ്രതിഭ MLA; 'ദേശീയപാത കേന്ദ്രത്തിന്റെ യെന്ന് പറഞ്ഞു കൊടുക്കണേയെന്ന് ട്രോൾ [NEWS] നന്ദനമല്ല പൃഥ്വിരാജിന്റെ ആദ്യചിത്രമെന്ന് സംവിധായകൻ രാജസേനൻ; പൃഥ്വിക്ക് നാണോ മാനോമുണ്ടെന്ന് ട്രോൾ [NEWS] മുസ്ലിം മതമൗലിക വാദികളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പാണക്കാട്ടേക്ക് പോയതിന്റെ രാഷ്ട്രീയ സന്ദേശം കൃത്യമാണെന്നും വിജയരാഘവൻ പറഞ്ഞു.

    മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ നിലയിലേക്ക് കോൺഗ്രസ് നേതൃത്വം ചുരുങ്ങി പോയെന്നും വിജയരാഘവൻ ആരോപിച്ചു. യു ഡി എഫിനെ നിയന്ത്രിക്കുന്നത് ലീഗ് ആണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. നാടിന് വേണ്ടത് വികസന കാഴ്ചപ്പാടും നവോത്ഥാന മൂല്യങ്ങളും പരിരക്ഷയുമാണെന്നും വിജയരാഘവൻ പറഞ്ഞു.  യു ഡി എഫിനെ ഒരു തരം രാഷ്ട്രീയ ദിശാദാരിദ്ര്യമാണ് ബാധിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

    അതേസമയം, രാജ്യത്ത് ഉണ്ടാകുന്ന വില വർദ്ധനവ് ആശങ്ക സൃഷ്ടിക്കുന്നു. പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിക്കുന്നത് ഒരു കാരണവുമില്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയവത്കരണത്തിന് മുൻഗണനയെന്ന ബി ജെ പിയുടെ സമീപനത്തിന് വ്യത്യസ്തമാണ് കേരളത്തിലെ ഇടതുമുന്നണിയും സർക്കാരുമെന്നും അദ്ദേഹം പറഞ്ഞു.

    തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫ് യാതൊരു മടിയും കൂടാതെയാണ് ബി ജെ പിക്ക് വോട്ട് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നാട് നേരിടുന്ന മൗലികമായ വിഷയങ്ങളിൽ കൃത്യമായ അഭിപ്രായം യു ഡി എഫ് നേതൃത്വം പറയാതിരിക്കുന്നത് ബി ജെ പിയുമായി രാഷ്ട്രീയ നീക്കുപോക്കുകൾ ഉണ്ടാക്കുന്നതിനാണ്. മതാധിഷ്ഠിത രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ കേരളത്തിന്റെ മതനിരപേക്ഷതയെ വെല്ലുവിളിക്കാനാണ് അവരുടെ ശ്രമമെന്നും വിജയരാഘവൻ പറഞ്ഞു.

    കർഷകർ സമരം തുടരുകയാണ്. അവരുടെ പ്രശ്നം സമവായത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കാതെ അടിച്ചമർത്താനാണ് കേന്ദ്രം നോക്കുന്നത്. ജനരോഷം അവർ തിരിച്ചറിയുന്നില്ല. യു ഡി എഫ് ഇതൊന്നും തിരിച്ചറിയുന്നില്ല. എൽ ഡി എഫിനെ ദുർബലപ്പെടുത്തണമെന്ന് മാത്രമാണ് യു ഡി എഫിന് ഉള്ളതെന്നും വിജയരാഘവൻ പറഞ്ഞു.
    Published by:Joys Joy
    First published: