ഇന്റർഫേസ് /വാർത്ത /Kerala / Kerala Bypolls | ചവറയിൽ സ്ഥാനാർഥിയെ തേടി ഇടതു മുന്നണി; പട്ടികയിൽ ഒന്നാമത് വിജയൻ പിള്ളയുടെ മകൻ ഡോ. സുജിത്ത്

Kerala Bypolls | ചവറയിൽ സ്ഥാനാർഥിയെ തേടി ഇടതു മുന്നണി; പട്ടികയിൽ ഒന്നാമത് വിജയൻ പിള്ളയുടെ മകൻ ഡോ. സുജിത്ത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

സഹതാപ തരംഗം കൂടി ലക്ഷ്യമിട്ടാണ് സുജത്തിനെ കളത്തിലിക്കുന്നത്. സി.എം.പി സ്ഥാനാർഥിയായാണ് വിജയൻ പിള്ള ജയിച്ചതെങ്കിലും പിന്നീട് സി.പി.എമ്മിൽ ലയിച്ചിരുന്നു. അതിനാൽ സുജിത്തിനെ പ‌ാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കാനാകും.

  • Share this:

കൊല്ലം: സിറ്റിംഗ് സീറ്റായ ചവറ നിലനിർത്തുകയെന്നത് ഇടതു മുന്നണിയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നം മാത്രമല്ല, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഗ്നിപരീക്ഷ കൂടിയാണ്. ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിൻ്റെ വിലയിരുത്തലാക്കുമെന്ന പ്രചരണമാണ് യു ഡി എഫ് ആദ്യഘട്ടത്തിൽ തന്നെ ഉയർത്തുന്നത്. അതിനാൽ സ്ഥാനാർഥി നിർണയത്തിലുൾപ്പെടെ ചെറിയ പാളിച്ച പോലും പാടില്ലെന്ന ചിന്തയിലാണ് മുന്നണി നേതൃത്വം.

വിജയൻ പിള്ളയുടെ മകൻ ഡോ. സുജിത്തിൻ്റെ പേരാണ് ഇടത് സ്ഥാനാർത്ഥി പട്ടികയിൽ ഒന്നാമത്. സഹതാപ തരംഗം കൂടി ലക്ഷ്യമിട്ടാണ് സുജത്തിനെ കളത്തിലിക്കുന്നത്. സി.എം.പി സ്ഥാനാർഥിയായാണ് വിജയൻ പിള്ള ജയിച്ചതെങ്കിലും പാർടി നേരത്തെ സി.പി.എമ്മിൽ ലയിച്ചിരുന്നു. അതിനാൽ സുജിത്തിനെ സി.പി.എം ചിഹ്നത്തിൽ മത്സരിപ്പിക്കാനുമാകും. പക്ഷേ, സീറ്റ് ഏറ്റെടുക്കും മുൻപ് മുന്നണി രീതി അനുസരിച്ച് അക്കാര്യംമുന്നണിയിൽ ചർച്ച ചെയ്യേണ്ടതുണ്ട്.

നിലവിലെ സാഹചര്യത്തിൽ മറ്റ് പാർട്ടികളൊന്നും സീറ്റിന് അവകാശവാദം ഉന്നയിക്കില്ല. മുന്നണി യോഗം ചേർന്നില്ലെങ്കിൽക്കൂടി അനൗപചാരിക ചർച്ച നടത്തി മാത്രമേ സീറ്റ് സി.പി.എം ഏറ്റെടുക്കൂ. ചവറ ഏര്യാ സെക്രട്ടറി മനോഹരൻ, ജില്ലാ കമ്മിറ്റി അംഗം ജി മുരളീധരൻ, മുൻ മേയർ പ്രസന്ന ഏണസ്റ്റ്, സൂസൻ തുടങ്ങിയ പേരുകളും സ. പി.എമ്മിന്റെം പരിഗണനയിലുണ്ട്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

അതേസമയം, യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ പ്രാരംഭ കാര്യങ്ങളിലേക്ക് കടക്കുകയാണ്. കഴിഞ്ഞ തവണ മത്സരിപ്പിച്ച എം സുനിലിനെ ബി.ജെ.പി ഒരിക്കൽക്കൂടി പരീക്ഷിച്ചേക്കും. ബിജെപി-ബി ഡി ജെ എസ് ഉഭയകക്ഷി ചർച്ചയിൽ തെരഞ്ഞെടുപ്പ് വിഷയവും പരിഗണിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു ശേഷമാകും സ്ഥാനാർഥി പ്രഖ്യാപനം.

First published:

Tags: Assembly ByElection, Chavara ByElection, Cpm, Ldf