ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി; ചവറയിൽ സ്ഥാനാർഥി ചർച്ചകൾ സജീവം

Last Updated:

കഴിഞ്ഞ തവണ വിജയൻ പിളള മത്സരിച്ചത് സി എം പി ടിക്കറ്റിലായിരുന്നെങ്കിലും ഇക്കുറി മണ്ഡലം സി പി എം ഏറ്റെടുക്കും

കൊല്ലം: കരിമണലിൻ്റെയും കയറിൻ്റെയും കായലിൻ്റെയും മണ്ണ് ഒരിക്കൽക്കൂടി തിരഞ്ഞെടുപ്പ് ഗോദയിലേക്ക്. ചവറയിൽ സ്ഥാനാർത്ഥി നിർണയം മുറുകിയ ചർച്ചയാകാൻ പോകുന്നത് ഇടതുപാളയത്തിൽ. ആർ എസ് പിയെന്ന ചവറയുടെ രാഷ്ട്രീയ വേരിനെ ഇളക്കിയ വിജയൻ പിള്ളയ്ക്കു ശേഷം ഇനി ആര് ഇടത് മുന്നണിയുടെ പോരാളിയായി മത്സരത്തിനെത്തും?
പേരുകൾ പലതാണ്. വിജയൻ പിള്ളയുടെ മകൻ ഡോ. സുജിത്ത്, സി പി എം ജില്ലാ കമ്മിറ്റി അംഗം ജി.മുരളീധരൻ, ഏര്യ സെക്രട്ടറി മനോഹരൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് സൂസൻ കോടി... ഇങ്ങനെയാണ് ഇടത് പക്ഷത്ത് ആദ്യഘട്ടത്തിൽ ഉയരുന്ന പേരുകൾ.
കഴിഞ്ഞ തവണ വിജയൻ പിളള മത്സരിച്ചത് സി എം പി ടിക്കറ്റിലായിരുന്നെങ്കിലും ഇക്കുറി മണ്ഡലം സി പി എം ഏറ്റെടുക്കും. ഡോ. സുജിത്ത് മത്സര രംഗത്ത് എത്തിയാലും സി പി എം ചിഹ്നത്തിലാകും മത്സരിക്കുക. അതേസമയം, സ്ഥാനാർത്ഥി നിർണയത്തിൻ്റെ സങ്കീർണതയില്ലാതെയാണ് യു ഡി എഫ് കളത്തിലിറങ്ങുന്നത്. ഒരിക്കൽക്കൂടി ഷിബു ബേബി ജോൺ യു ഡി എഫ് സ്ഥാനാർത്ഥിയാകും.
advertisement
You may also like:ഓണാഘോഷമില്ലാത്ത തിരുവനന്തപുരം നവദമ്പതികളുടെ കാഴ്ചപ്പാടിൽ ഒരുക്കിയ ഷോർട്ട് ഫിലിം 'തെരുവ്' [NEWS]ട്രെയിനും സ്‌റ്റേഷനുകളും ക്ലീന്‍; തിങ്കളാഴ്ച്ച മുതല്‍ സര്‍വീസിനൊരുങ്ങി കൊച്ചി മെട്രോ [NEWS] Sai Swetha | അപമാനിച്ചുവെന്ന സായി ശ്വേത ടീച്ചറുടെ പരാതി; ശ്രീജിത്ത് പെരുമനക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു [NEWS]
ഷിബു ബേബി ജോൺ സ്ഥാനാർത്ഥിയെന്ന നിലയിൽ യു ഡി എഫ് കേന്ദ്രങ്ങൾ ചർച്ച സജീവമാക്കി. അതേസമയം, എൻ ഡി എയിൽ ബിജെപി-ബി ഡി ജെ എസ് ചർച്ചയ്ക്കു ശേഷമാകും സ്ഥാനാർത്ഥി നിർണയം. ലത്തീൻ, നായർ വിഭാഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യമുള്ള മണ്ഡലമാണ് ചവറ. അഞ്ചു പഞ്ചായത്തുകളിൽ നാലെണ്ണവും 7 കോർപറേഷൻ ഡിവിഷനുകളിൽ അഞ്ചെണ്ണവും എൽ ഡി എഫ് ഭരിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി; ചവറയിൽ സ്ഥാനാർഥി ചർച്ചകൾ സജീവം
Next Article
advertisement
'മന്ത്രി ജി ആർ അനിൽ അപമാനിച്ചു, AISF, AIYF തന്നെ വർഗീയ വാദിയാക്കാൻ ശ്രമിച്ചു'; രൂക്ഷവിമർശനവുമായി മന്ത്രി ശിവൻകുട്ടി
'മന്ത്രി ജി ആർ അനിൽ അപമാനിച്ചു, AISF, AIYF തന്നെ വർഗീയ വാദിയാക്കാൻ ശ്രമിച്ചു'; രൂക്ഷവിമർശനവുമായി മന്ത്രി ശിവൻകുട്ടി
  • ശിവൻകുട്ടി ജി ആർ അനിലിനും പ്രകാശ് ബാബുവിനുമെതിരെ രൂക്ഷ വിമർശനം നടത്തി, അപമാനിച്ചെന്ന് ആരോപണം.

  • പി എം ശ്രീ പദ്ധതി മരവിപ്പിച്ചതിന് ശേഷം സിപിഐ നേതാക്കൾക്കെതിരെ ശിവൻകുട്ടി വിമർശനം നടത്തി.

  • എഐഎസ്എഫ്, എഐവൈഎഫ് സംഘടനകൾ ശിവൻകുട്ടിയെ വർഗീയവാദിയാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു.

View All
advertisement