കേരളത്തില്‍ തുളളി മദ്യം കിട്ടാനില്ല;മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍മാര്‍ഗമുള്ള മദ്യക്കടത്ത് വ്യാപകം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മേയ് എട്ടു മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ വിവിധ കമ്പനികളുടെ 2153.340 ലിറ്റര്‍ വിദേശ മദ്യമാണ് കള്ളക്കടത്തിനിടയില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ ക്രൈം പ്രിവെന്‍ഷന്‍ ആന്റ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് പിടികൂടിയത്.
കോഴിക്കോട്: ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തില്‍ മദ്യശാലകള്‍ പൂര്‍ണ്ണമായും അടച്ചതോടെയാണ് തീവണ്ടി മാര്‍ഗമുള്ള അനധിക്യത മദ്യകടത്ത് വ്യാപകമായത്. റോഡുകളില്‍ പൊലീസ് പരിശോധന വ്യാപകമായതോടെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിനുകളില്‍ മദ്യകടത്ത് വര്‍ദ്ധിച്ചത്. മേയ് എട്ടു മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ വിവിധ കമ്പനികളുടെ 2153.340 ലിറ്റര്‍ വിദേശ മദ്യമാണ് കള്ളക്കടത്തിനിടയില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ ക്രൈം പ്രിവെന്‍ഷന്‍ ആന്റ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് പിടികൂടിയത്.
പിടികൂടിയ മദ്യത്തിന് പൊതു വിപണിയില്‍ 16.64 ലക്ഷം രൂപ വില വരുമെന്ന് ആര്‍.പി.എഫ് അധിക്യതര്‍ വ്യക്തമാക്കി. പാലക്കാട് ഡിവിഷന്റെ കീഴില്‍ മംഗലാപുരം വരെയുള്ള ദൂപരിധിയില്‍ പിടികൂടിയ മദ്യത്തിന്റെ കണക്കാണിത്. സാധാരണ ബാഗുകളില്‍ സീറ്റിനടയില്‍ സൂക്ഷിച്ചിരുന്ന മദ്യമാണ് പരിശോധനയില്‍ പിടികൂടിയത്. സ്വര്‍ണ്ണവും, പണവും, മയക്കുമരുന്നുമെല്ലാം കടത്തുന്നതിന് സമാനമായ രീതിയിലാണ് മദ്യ കടത്തും നടക്കുന്നത്. മദ്യം അടങ്ങിയ ബാഗ് കണ്ടെത്തുമ്പോഴും അതിന്റെ ഉടമയെ കണ്ടെത്തുവാന്‍ പലപ്പോഴും കഴിയാറില്ല. കര്‍ണ്ണാടകത്തില്‍ നിന്നുമാണ് പ്രധാനമായും കേരളത്തിലേക്ക് വ്യാപകമായി മദ്യ കടത്ത് നടക്കുന്നത്. സംസ്ഥാന അതിര്‍ത്തികളില്‍ വ്യാപകമായി പരിശോധനയാണ് പലപ്പോഴും കര്‍ണ്ണാടക, കേരള പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. അതിനാല്‍ സുരക്ഷിത മാര്‍ഗം മദ്യം കേരളത്തില്‍ എത്തിക്കുവാന്‍ കഴിയുമെന്നതാണ് മദ്യ കടത്തുകാര്‍ തീവണ്ടിയെ ആശ്രയിക്കുന്നത്.
advertisement
മദ്യ കടത്തിനൊപ്പം മറ്റ് ലഹരി വസ്തുകളുടെ കടത്തും വ്യാപകമായി തന്നെ നടക്കുന്നുണ്ട്. മദ്യം ഉള്‍പ്പെടെ 22.14 ലക്ഷം രൂപ വിലവരുന്ന കള്ളക്കടത്ത് വസ്തുകളാണ് കഴിഞ്ഞ മുന്നാഴ്ച്ചക്കിടയില്‍ പിടി കൂടിയത്. യുവാക്കളാണ് ലഹരി കടത്തുന്നവരില്‍ ഭൂരിഭാഗവും. കഴിഞ്ഞ 20 ലക്ഷം രൂപ വില വരുന്ന കഞ്ചാവ് കടത്തിയ കേസില്‍ രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. ലോക്ക് ഡൗണ്‍ തുടരുന്ന പശ്ചാതലത്തില്‍ വരും ദിവസങ്ങളിലും പരിശോധന വ്യാപമാക്കുവാണ് റെയില്‍വെ പൊലീസിന്റെ തീരുമാനം
advertisement
കേരളത്തില്‍ ലോക്ക് ഡൗണിനൊപ്പമാണ് മദ്യശാലകളും അടച്ചിടുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരു ഘട്ടത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയപ്പോള്‍ മദ്യശാലകള്‍ തുറക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിചേരുകയായിരുന്നു. മദ്യം കിടാത്തായതോടെ വ്യാപകമായ വ്യാജ മദ്യം നിര്‍മ്മാണവും സംസ്ഥാനത്തിന്റെ വിവിധ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ സംസ്ഥാന എക്‌സൈസ് വകുപ്പും വ്യാജ മദ്യം പിടികൂടുവാന്‍ പരിശോധന ശക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടെത്തുകയും,നിര്‍മ്മാണ് സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ മദ്യം നിരോധിക്കുമ്പോള്‍ കേന്ദ്ര ഭരണ പ്രദേശമായ മാഹിയെയാണ് പലരും മദ്യത്തിനായി ആശ്രയിക്കുന്നത്. എന്നാല്‍ കേരളത്തിനൊപ്പം ഇവിടെ മദ്യശാലകള്‍ അടച്ചതോടെയാണ് മലയാളികള്‍ മദ്യത്തിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ച് തുടങ്ങിയത്. സംസ്ഥാനത്തെ പ്രധാന നികുതി വരുമാനങ്ങളില്‍ ഒന്നാണ് മദ്യം. ബിവറേജ് കോപ്പറേഷന്റെ ഔട്ട ലെറ്റുകള്‍ അടച്ചതോടെ സര്‍ക്കാരിന്റെ വരുമാനത്തിലും വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 11, 2021 3:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തില്‍ തുളളി മദ്യം കിട്ടാനില്ല;മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍മാര്‍ഗമുള്ള മദ്യക്കടത്ത് വ്യാപകം