ഭർത്താവിനെ ഉപേക്ഷിച്ച യുവതി കാമുകനൊപ്പം ഒളിച്ചോടി; രണ്ടാം വിവാഹം ട്രെയിനിൽ

Last Updated:

രണ്ടു മാസം മുൻപാണ് ഈ യുവതി മറ്റൊരു വിവാഹം കഴിച്ചത്.

ട്രെയിനിനുള്ളിൽ യുവതിക്ക് സിന്ദൂരം ചാർത്തുന്ന യുവാവ്
ട്രെയിനിനുള്ളിൽ യുവതിക്ക് സിന്ദൂരം ചാർത്തുന്ന യുവാവ്
ഭഗൽപുർ (ബിഹാർ): ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി വീണ്ടും വിവാഹം കഴിച്ചത് ട്രെയിനിൽ വച്ച്. ബിഹാറിലെ ഭഗൽപുരിലാണ് സംഭവം. അനുകുമാരി എന്ന യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. കാമുകനായ അഷു കുമാർ അനുകുമാരിക്ക് സിന്ദൂരം ചാർത്തുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി. രണ്ടു മാസം മുൻപാണ് ഈ യുവതി മറ്റൊരു വിവാഹം കഴിച്ചത്.
വർഷങ്ങളായി അനുകുമാരിയും അഷുകുമാറും തമ്മിൽ സ്നേഹത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഈ പ്രണയബന്ധം അനുവിന്റെ വീട്ടിൽ അറി‍ഞ്ഞതോടെ അവർ അവളെ പൂട്ടിയിട്ടെന്ന് അഷു പറയുന്നു.  തുടർന്ന് ഏപ്രിലിൽ കിരൺപുർ ഗ്രാമത്തിലെ യുവാവുമായി അനുവിന്റെ വിവാഹം നടത്തി. കല്യാണം കഴിഞ്ഞെങ്കിലും ഭർത്താവിനൊപ്പം താമസിക്കാൻ ഇവർ തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് ഭർതൃഗൃഹത്തില്‍നിന്നും അനു കാമുകനൊപ്പം ഒളിച്ചോടിയത്.
advertisement
സുൽത്താൻഗഞ്ച് റെയിൽവേ സ്റ്റേഷനിലെത്തിയ ഇരുവരും ബെംഗളൂരുവിലേക്ക് ട്രെയിൻ കയറി. ട്രെയിൻ സ്റ്റേഷനിൽഎത്തിയതു മുതൽ തന്നെ ഇപ്പോൾ തന്നെ വിവാഹം കഴിക്കണമെന്ന്  കാമുകി ആവശ്യപ്പെട്ടു. തുടർന്ന് ട്രെയിനിൽ വച്ചു തന്നെ സിന്ദൂരം ചാർത്തി യുവാവ് വിവാഹച്ചടങ്ങ് നടത്തുകയായിരുന്നു. ട്രെയിനിലെ ശുചിമുറിക്കു സമീപമായിരുന്നു വിവാഹം.
ഇതിനു പിന്നാലെ ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വ്യത്യസ്തമാർന്ന വിവാഹമാണിതെന്നാണ് പലരും കമന്റു ചെയ്യുന്നത്. ഇവർ ഭർത്താവിനെ ചതിച്ചെന്ന തരത്തിലുള്ള കമന്റുകളുമുണ്ട്. ഭർത്താവിനായി വ്രതമെടുത്ത് പ്രാർഥിക്കാൻ പോകുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്നിറങ്ങിയതെന്നും ചിലർ പറയുന്നുണ്ട്.
advertisement

കുട്ടികളുടെ അശ്ലീല വീഡിയോ കണ്ടവരെ പിടികൂടാനുള്ള ഓപ്പറേഷൻ പി ഹണ്ടിൽ മകൻ പ്രതിയായി; മാതാവ് ഹൃദയാഘാതം മൂലം മരിച്ചു

നെടുങ്കണ്ടം: ഓപ്പറേഷൻ പി ഹണ്ടിൽ പൊലീസ് പ്രതിയാക്കിയ യുവാവിന്റെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച നെടുങ്കണ്ടത്ത് ആരോപണവിധേയനായ യുവാവിന്റെ വീട്ടിൽ പൊലീസ് എത്തിയിരുന്നു. തുടർന്ന് ഞായറാഴ്ച്ചയും പൊലീസ് സംഘം വീണ്ടും എത്തി. യുവാവിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു.
ഈ സംഭവത്തിനു ശേഷം അസ്വസ്ഥതയിലായിരുന്ന മാതാവ് കഴിഞ്ഞ ദിവസം പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി ഞായറാഴ്ച ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
advertisement
ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി കണ്ണൂര്‍, മലപ്പുറം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി ഒട്ടേറേ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരവധി മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. കണ്ണൂരില്‍ മാത്രം 25 പേര്‍ക്കെതിരേയാണ് കേസെടുത്തത്.
മലപ്പുറത്ത് കുട്ടികളുടെ അശ്ലീലവീഡിയോ ഡൗണ്‍ലോഡുചെയ്ത് മൊബൈല്‍ഫോണില്‍ സൂക്ഷിച്ച യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു. മമ്പുറം സ്വദേശി ആണ് അറസ്റ്റിലായത്. നിലമ്പൂരില്‍ പശ്ചിമ ബംഗാൾ സ്വദേശിയും പൊലീസിന്റെ പിടിയിലായി.
advertisement
ഓപ്പറേഷന്‍ പി-ഹണ്ട് 21.1 എന്ന് നാമകരണം ചെയ്ത റെയ്ഡില്‍ ഇതിനകം 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭർത്താവിനെ ഉപേക്ഷിച്ച യുവതി കാമുകനൊപ്പം ഒളിച്ചോടി; രണ്ടാം വിവാഹം ട്രെയിനിൽ
Next Article
advertisement
പലസ്തീനെ രാഷ്ട്രമായി കാനഡയും ഓസ്ട്രേലിയയും യുകെയും അംഗീകരിച്ചു
പലസ്തീനെ രാഷ്ട്രമായി കാനഡയും ഓസ്ട്രേലിയയും യുകെയും അംഗീകരിച്ചു
  • കാനഡ, ഓസ്ട്രേലിയ, യുകെ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു, യുഎൻ ജനറൽ അസംബ്ലി നടക്കാനിരിക്കെയാണ് പ്രഖ്യാപനം.

  • പലസ്തീന്റെ ഭാവിയിൽ ഹമാസിന് സ്ഥാനം ഇല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി, എല്ലാ ബന്ദികളെയും മോചിപ്പിക്കണം.

  • ഇസ്രായേലും അമേരിക്കയും തീരുമാനത്തെ വിമർശിച്ചു, കാനഡയുടെ പിന്തുണ ഇസ്രായേലിന്റെ സുരക്ഷയെ ബാധിക്കില്ല.

View All
advertisement