തിരുവനന്തപുരം; സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് മേല്‍ക്കൈ. 20 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പത്തിടത്ത് എല്‍ഡിഎഫ് വിജയിച്ചു. ഒമ്പത് വാർഡുകളിൽ യുഡിഎഫ് വിജയിച്ച. ഒരു സീറ്റിൽ മാത്രമാണ് ബിജെപിയ്ക്ക് വിജയിക്കാൻ കഴിഞ്ഞത്.
അഞ്ച് വാർഡുകളിൽ തെരഞ്ഞെടുപ്പ് നടന്ന കാസർകോട് ജില്ലയിൽ മൂന്നിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. ബിജെപിക്ക് സിറ്റിംഗ് സീറ്റ് നഷ്ടമായി.
തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടന്‍മേട് അച്ചന്‍കാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്, മഞ്ചേരി കിഴക്കേത്തല, മലപ്പുറം, അത്തവനാട്, കുറ്റിപ്പുറം എടച്ചാലം എന്നീ വാർഡുകളിലാണ് യുഡിഎഫ് വിജയിച്ചത്. എലമ്പല്ലൂർ ആലുമൂട്ടി വാര്‍ഡിലാണ് ബിജെപി ജയിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.