ഇന്റർഫേസ് /വാർത്ത /Kerala / 'ഹാട്രിക്' തരൂർ; അന്ന് ലക്ഷം തികയ്ക്കാൻ രണ്ട് വോട്ടുകളുടെ കുറവ്; ഇപ്പോൾ‌ 11 വോട്ടിന്റെയും

'ഹാട്രിക്' തരൂർ; അന്ന് ലക്ഷം തികയ്ക്കാൻ രണ്ട് വോട്ടുകളുടെ കുറവ്; ഇപ്പോൾ‌ 11 വോട്ടിന്റെയും

shashi tharoor

shashi tharoor

Lok Sabha Election Result 2019: 2009ൽ തിരുവനന്തപുരത്ത് ആദ്യമായി മത്സരിക്കാനിറങ്ങിയപ്പോൾ രണ്ട് വോട്ടുകൾക്കാണ് ലക്ഷത്തിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടത്

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  തിരുവനന്തപുരം: രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട പോരാട്ടത്തിനൊടുവിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡ‍ലത്തിൽ ശശി തരൂരിന് തിളങ്ങുന്ന വിജയം. മൂന്നാംവട്ടം ജയിച്ചുകയറിയ ശശി തരൂരിന് തലനാരിഴയ്ക്കാണ് ഇത്തവണയും ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷം നഷ്ടമായത്. ഇത് രണ്ടാംതവണയാണ് നേരിയ വ്യത്യാസത്തിന് ശശി തരൂരിന് ലക്ഷം ഭൂരിപക്ഷം നഷ്ടമാകുന്നത്.

  2009ൽ ആദ്യമായി മത്സരിക്കുമ്പോൾ രണ്ട് വോട്ട് വ്യത്യാസത്തിലാണ് ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷം നഷ്ടമായത്. അന്ന് സിപിഐയിലെ പി രാമചന്ദ്രൻ നായരായിരുന്നു പ്രധാന എതിരാളി. 99,998 വോട്ടിനായിരുന്നു അന്ന് തരൂർ ജയിച്ചത്. ഒരു ലക്ഷം തികയ്ക്കാൻ രണ്ട് വോട്ടിന്റെ കുറവ്. പി കെ കൃഷ്ണദാസായിരുന്നു ബിജെപി സ്ഥാനാർഥി.

  2014ൽ രണ്ടാം അങ്കത്തിനിറങ്ങുമ്പോൾ ബി ജെ പിയുടെ ഒ രാജഗോപാലായിരുന്നു മുഖ്യ എതിരാളി. ഇഞ്ചോടിഞ്ചുള്ള മത്സരത്തിൽ 15,470 വോട്ടിനായിരുന്നു ജയം. എൽ ഡി എഫ് സ്ഥാനാർഥി ബെനറ്റ് എബ്രഹാം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

  ഇത്തവണ 99,989 വോട്ടിനാണ് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. ഒരു ലക്ഷത്തിന് 11 വോട്ടിന്റെ കുറവ്. 2014നേക്കാൾ 1,33,139 വോട്ടുകൾ 2019 കൂടുതൽ പോൾ ചെയ്തിട്ടുണ്ട്. 2014ൽ 87,0647 വോട്ടുകൾ പോൾ ചെയ്തപ്പോൾ 2019ൽ ഇത് 10,03,786 ആയി. ഈ വർധിച്ച വോട്ടിന്റെ നേട്ടം കൂടുതൽ ലഭിച്ചതും തരൂരിനാണ്.

  കഴിഞ്ഞതവണ 2,97,806 വോട്ട് നേടിയ തരൂരിന് ഇത്തവണ 4,16,131 ലക്ഷത്തിലേറെ വോട്ടാണ് ലഭിച്ചത്. അതുപോലെ ബി‌ജെപിക്കും കഴിഞ്ഞ തവണത്തേക്കാൾ 31,000ത്തിലേറെ വോട്ടിന്റെ വർധനവുണ്ടായി. എൽഡിഎഫിന് 7500 ഓളം വോട്ടിന്റെ വർധന മാത്രമാണുണ്ടായിട്ടുള്ളത്.

  First published:

  Tags: Lok sabha chunav parinam 2019, Lok sabha election result, Lok sabha election result 2019, Lok Sabha election results, Loksabha chunav parinam 2019, എൽഡിഎഫ്, കുമ്മനം രാജശേഖരൻ, കേരളം, കോൺഗ്രസ്, തെരഞ്ഞെടുപ്പ് ഫലം തത്സമയം, നരേന്ദ്ര മോദി, ബിജെപി, യുഡിഎഫ്, രാഹുൽ ഗാന്ധി, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം