അഞ്ച് മണിക്ക് ഒരു കോടിയുടെ ഭാ​ഗ്യസമ്മാനം തേടിയെത്തി; അഞ്ച് മിനിറ്റ് കഴിഞ്ഞ് ഭീകര തീപിടിത്തവും; ലോട്ടറി ഏജന്റിന്റെ വിചിത്രാനുഭവം

Last Updated:

കഴിഞ്ഞ ഞായറാഴ്ച്ചയാണ് കോഴിക്കോട് ന​ഗരത്തെ പിടിച്ചുകുലുക്കി മൊഫ്യൂസിൽ ബസ് സ്റ്റാന്റിൽ തീപടർന്നത്

News18
News18
സന്തോഷം തേടിയെത്തതിനു തൊട്ടുപിന്നാലെ ദുരന്തവും. ജീവിതത്തിൽ നേരിടേണ്ടി വന്ന വിചിത്ര അനുഭവത്തെക്കുറിച്ച് പറയുകയാണ് കോഴിക്കോട് പുതിയ ബസ്റ്റാന്റിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ശ്രീമഹാലക്ഷ്മി ലോട്ടറി ഏജൻസിയുടെ ഉടമ അഖിലൻ ചന്ദ്രശേഖർ.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് കോഴിക്കോട് ന​ഗരത്തെ പിടിച്ചുകുലുക്കി ന​ഗരത്തിലെ മൊഫ്യൂസിൽ ബസ് സ്റ്റാന്റിൽ തീപടർന്നത്. ബസ്റ്റാന്റിലെ കെട്ടിട സമുച്ചയത്തിൽ‌ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റൈലിൽ നിന്നുമാണ് തീ പടർന്നത്.
ആ ദിവസമാണ് അഖിലൻ ചന്ദ്രശേഖർ ഒരു കോടിയുടെ ഒന്നാം സ്ഥാനം താൻ വിറ്റ ലോട്ടറിക്കാണെന്ന് അറിഞ്ഞത്. അഞ്ചുമണിക്കാണ് റിസൽട്ട് വന്നത്. ആ സന്തോഷമൊന്ന് ആസ്വദിക്കുമ്പോഴേക്കുമാണ് തീപിടിത്തം ഉണ്ടായത്. പിന്നാലെ കടയടച്ച് ഷട്ടർ പൂട്ടി പുറത്തു പോകേണ്ടിവന്നു.
അഖിലൻ വിറ്റ ‘എംജി 400420’ എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപയടിച്ചത്. ബസ്റ്റാന്റിലെ പടിഞ്ഞാറേ കെട്ടിടത്തിന്റെ ഉൾവശത്താണ് ശ്രീമഹാലക്ഷ്മി ഏജൻസീസിന്റെ റീടെയിൽ കട പ്രവർത്തിക്കുന്നത്.
advertisement
സംഭവസമയത്ത് കടയുടമ അഖിലനും മകൻ ജീവനും മറ്റു ജീവനക്കാരും കടയിലുണ്ടായിരുന്നു. രാത്രി മുഴുവൻ നീണ്ടുനിന്ന തീയണയ്ക്കാനുള്ള ശ്രമത്തിനൊടുവിൽ രാവിലെ മൂന്നോടെയാണ് തീ പൂർണമായും അണഞ്ഞത്.
താഴത്തെ നിലയിലേക്ക് തീപടർന്നില്ലെങ്കിലും അഗ്നിരക്ഷാസേന ചീറ്റുന്ന വെള്ളം കടയിലേക്ക് കയറി ലോട്ടറിയും പണവും നശിച്ചിട്ടുണ്ടാകുമോ എന്ന ആശങ്കയിൽ ഇന്നലെ രാവിലെ കലക്ടറേറ്റിൽ പോയി വിവരങ്ങൾ നൽകി. പിന്നാലെ അടുത്തദിവസം ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ബസ് സ്റ്റാൻഡിലെത്തി.
പൊലീസുകാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കട തുറന്നു.കടയിലെ ലോട്ടറിയും പണവും സുരക്ഷിതമായിരുന്നു.മധുര സ്വദൈശിയായ അഖിലൻ 2005ൽ ആണ് പുതിയ ബസ് സ്റ്റാൻഡിൽ ലോട്ടറി കച്ചവടം തുടങ്ങിയത്. അഖിലനും മകൻ ജീവനും കുടുംബവും പൊറ്റമ്മലിലാണ് താമസം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഞ്ച് മണിക്ക് ഒരു കോടിയുടെ ഭാ​ഗ്യസമ്മാനം തേടിയെത്തി; അഞ്ച് മിനിറ്റ് കഴിഞ്ഞ് ഭീകര തീപിടിത്തവും; ലോട്ടറി ഏജന്റിന്റെ വിചിത്രാനുഭവം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement