അറബിക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റാകാൻ സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
- Published by:Naseeba TC
- news18-malayalam
Last Updated:
കേരള തീരത്തു നിന്ന് മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല
തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അറബിക്കടൽ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കേരള തീരത്തു നിന്ന് മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല.
Also Read- ന്യൂനമർദം ‘ബിപോർജോയ്’ ആയി മാറും; ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
മാത്രമല്ല 04.06.2023 മുതൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിർദേശം മറികടന്ന് ആരെങ്കിലും മത്സ്യബന്ധനത്തിന് പോയിട്ടുണ്ടെങ്കിൽ അവർ എത്രയും വേഗം അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തിച്ചേരേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.
advertisement
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ‘ബിപോർജോയ്’ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളിൽ ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും തെക്ക് കിഴക്കും അതിനോട് ചേർന്നുള്ള കിഴക്കൻ മധ്യ അറബിക്കടലിലും ന്യൂനമർദമായി കേന്ദ്രീകരിക്കാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിരിക്കുന്നു. 07-06 -2023: പത്തനംതിട്ട, ആലപ്പുഴ 08-06 -2023: ആലപ്പുഴ, എറണാകുളം 09-06 -2023: തിരുവനന്തപുരം, കൊല്ലം
advertisement
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 06, 2023 2:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അറബിക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റാകാൻ സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്