നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രാജേന്ദ്രനെ ഇടതു നിലപാട് ഓര്‍മ്മിപ്പിച്ച് എം.എ ബേബി; ഉദ്യോഗസ്ഥർക്കെതിരെ എംഎം മണി

  രാജേന്ദ്രനെ ഇടതു നിലപാട് ഓര്‍മ്മിപ്പിച്ച് എം.എ ബേബി; ഉദ്യോഗസ്ഥർക്കെതിരെ എംഎം മണി

  malayalamnews18.com

  malayalamnews18.com

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സ്ത്രീത്വത്തെ മാനിക്കുന്ന നിലപാടാണ് എക്കാലത്തും ഇടതുപക്ഷത്തിന്റേതെന്ന് സിപിഎം പോളിറ്റ്‌ബ്യേൂറോ അംഗം എം.എ ബേബി. ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരായ എസ് രാജേന്ദ്രന്‍ എം.എല്‍.എയുടെ പരാമര്‍സം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബേബി. അതേസമയം കൂടുതല്‍ പ്രതികരണത്തിന് എം.എ ബേബി തയാറായില്ല.

   സംഭവത്തില്‍ എം.എല്‍.എയോട് വിശദീകരണം തേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ പ്രതികരിച്ചു. സംസ്‌കാരത്തിന് യോജിക്കാത്ത വിധത്തില്‍ പെരുമാറുന്ന എസ് രാജേന്ദ്രനെ നിയന്ത്രിക്കാന്‍ സിപിഎം തയാറാകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനും ആവശ്യപ്പെട്ടു.

   വനിതാ ശാക്തീകരണം പ്രസംഗിക്കുന്ന രാജേന്ദ്രന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ ജീര്‍ണ്ണതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിന്റെ സ്ത്രീ സമത്വവും നവോത്ഥാനവും എന്താണെന്ന് തെളിഞ്ഞെന്ന് മുസ്ലീം ലീഗ് നേതാവ് ഡോ. എം.കെ മുനീര്‍ പ്രതികരിച്ചു.

   അതേസമയം മൂന്നാര്‍ വിഷയത്തിന് കാരണം ഉദ്യോഗസ്ഥയുടെ മനോഭാവമാണെന്നായിരുന്നു മന്ത്രി എം.എം മണിയുടെ പ്രതികരണം. ഇതിന് പിന്നില്‍ ശക്തികളുണ്ട്. വരുന്ന ഉദ്യോഗസ്ഥരെല്ലാം അവര്‍ക്ക് തോന്നുന്ന നിലപാടുകളാണ് എടുക്കുന്നത്. വെങ്കിട്ടരാമന്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ അങ്ങനെയാണ് ചെയ്യുന്നതെന്നും മന്ത്രി എം.എം.മണി പറഞ്ഞു.

   Also Read 'വെറും IAS കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു'; രേണു രാജിനെതിരെ എസ് രാജേന്ദ്രന്റെ പരാമര്‍ശം ഇങ്ങനെ

    

   First published:
   )}