മഹാമാഘ ഉത്സവം; റെയിൽവേ പ്രത്യേക ട്രെയിനുകൾ ; 3 ട്രെയിനുകൾക്ക് കുറ്റിപ്പുറം സ്‌റ്റോപ്പ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
വാരണാസി, ഹൃഷികേശ് എന്നിവിടങ്ങളിൽ നിന്നാണ് പ്രത്യേക ട്രെയിനുകൾ അനുവദിച്ചത്
തിരുനാവായ: മഹാമാഘ ഉത്സവത്തിന് തിരുനാവായയിൽ തിരക്കേറിയതോടെ, നോർത്ത് റെയിൽവേ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. വാരണാസി, യോഗ് നഗരി ഹൃഷികേശ് എന്നിവിടങ്ങളിൽ നിന്നാണ് ട്രെയിനുകൾ അനുവദിച്ചത്. 2 ട്രെയിനുകളും എറണാകുളം വരെയാണ് സർവീസ് നടത്തുക. വാരണാസി - എറണാകുളം സ്പെഷൽ ട്രെയിൻ (04358) 30 ന് വൈകിട്ട് 4.30 ന് വാരണാസി ജങ്ഷനിൽ നിന്ന് യാത്ര ആരംഭിക്കും. ജബൽപൂർ, നാഗ്‌പൂർ ജങ്ഷൻ, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലൂടെ എത്തുന്ന ട്രെയിൻ പിറ്റേന്ന് വൈകിട്ട് 5.43 ന് പാലക്കാടെത്തും. 7.03 ന് തൃശൂരിലും 8.23 ന് ആലുവയിലുമെത്തുന്ന ട്രെയിൻ 10 ന് എറണാകുളം ജങ്ഷനിൽ യാത്രയവസാനിപ്പിക്കും. ഈ ട്രെയിൻ ഫെബ്രുവരി 3 നാണ് തിരിച്ചു പോകുന്നത്. രാത്രി 8 ന് പുറപ്പെടുന്ന ട്രെയിൻ 8.28 ന് ആലുവയിലും 9.38 ന് തൃശൂരിലും 11.18 ന് പാലക്കാടുമെത്തും.
30ന് രാവിലെ 7 മണിക്കാണ് യോഗ് നഗരി ഹൃഷികേശിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നത്. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് 12.50ന് മംഗലാപുരത്തെത്തും. 1.53 ന് കാസർഗോഡും 2.23 ന് കണ്ണൂരിലും 5.08 ന് കോഴിക്കോടും 5.44 ന് തിരൂരിലുമെത്തുന്ന ട്രെയിൻ 6 മണിക്ക് കുറ്റിപ്പുറത്തും 6.30 ന് ഷൊർണൂരിലുമെത്തും. ഈ ട്രെയിൻ രാത്രി 11.30ന് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. ഫെബ്രുവരി 3 ന് രാത്രി 11 ന് എറണാകുളത്ത് നിന്ന് തിരിച്ച് പുറപ്പെടും. പുലർച്ചെ 2.45 ന് കുറ്റിപ്പുറത്തെത്തും. 3.05ന് തിരൂരിലും 4.10 ന് കോഴിക്കോടും 5.48ന് കണ്ണൂരും 7.28 ന് കാസർകോടും 9.10 ന് മംഗലാപുരത്തുമെത്തുന്ന ട്രെയിൻ 6ന് വൈകിട്ട് 4.15 ന് യോഗ് നാഗരി ഹൃഷികേശിൽ തിരിച്ചെത്തും.
advertisement
കുറ്റിപ്പുറത്ത് താൽക്കാലിക സ്‌റ്റോപ്പ്
മഹാമാഘ ഉത്സവത്തിന്ഭാഗമായി ദക്ഷിണ റെയിൽവേ ട്രെയിനുകൾക്ക് കുറ്റിപ്പുറം സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം - മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് (16355) 30 ന് കുറ്റിപ്പുറത്ത് നിർത്തും. ഈ ട്രെയിനിന് 24 നും സ്‌റ്റോപ്പ് നൽകിയിരുന്നു. തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ് (12081) ഞായറാഴ്ചയും (ജനുവരി 25) 31 നും കുറ്റിപ്പുറത്ത് നിർത്തും. 24 നും ഈ ട്രെയിൻ നിർത്തിയിരുന്നു. മംഗളൂരു സെൻട്രൽ സൂപ്പർഫാസ്‌റ്റ് എക്‌സ്പ്രസ് (12685) ഇന്നും (ജനുവരി 25) 30 നും 31 നും കുറ്റിപ്പുറത്ത് നിർത്തും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
Jan 25, 2026 4:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഹാമാഘ ഉത്സവം; റെയിൽവേ പ്രത്യേക ട്രെയിനുകൾ ; 3 ട്രെയിനുകൾക്ക് കുറ്റിപ്പുറം സ്റ്റോപ്പ്









