• HOME
  • »
  • NEWS
  • »
  • kerala
  • »
  • Religious Harmony | ഹിന്ദു യുവതിയുടെ വിവാഹത്തിന് സദ്യയൊരുക്കി മഹല്ല് കമ്മിറ്റി; മതം വേർതിരിക്കാത്ത ലോകം

Religious Harmony | ഹിന്ദു യുവതിയുടെ വിവാഹത്തിന് സദ്യയൊരുക്കി മഹല്ല് കമ്മിറ്റി; മതം വേർതിരിക്കാത്ത ലോകം

വാങ്ക് വിളി കേൾക്കുമ്പോൾ ഗോപാലേട്ടൻ റോഡിയോയുടെ ശബ്ദം കുറച്ച് വെക്കും. മതപ്രഭാഷണത്തിന് ആദ്യത്തെ ചെറിയ തുക അദ്ദേഹത്തിന്‍റേതാവും.

Mahal-committee_Wedding

Mahal-committee_Wedding

  • Share this:
    സുശാന്ത് വടകര

    കോഴിക്കോട്: ചെരണ്ടത്തൂരിലെ ഒറ്റപ്പിലാക്കുൽ ഗോപാലന്‍റെ മകളുടെ വിവാഹത്തിന് (Wedding) സദ്യയൊരുക്കിയത് പ്രദേശത്തെ മഹല്ല് കമ്മിറ്റി (Mahal committee). പള്ളിയുടെ സമീപത്ത് താമസിക്കുന്ന ഗോപാലനും മഹല്ല് കമ്മിറ്റിയുമായുള്ള ബന്ധം അത്രയ്ക്ക് സുദൃഡമാണ്. ഏറ്റവും ഉചിതമായ സമയത്തെ സഹായം കൂലിപ്പണിക്കാരനായ ഗോപാലൻ നെഞ്ചോട് ചേർക്കുകയാണ്.

    വാങ്ക് വിളി കേൾക്കുമ്പോൾ ഗോപാലേട്ടൻ റോഡിയോയുടെ ശബ്ദം കുറച്ച് വെക്കും. മതപ്രഭാഷണത്തിന് ആദ്യത്തെ ചെറിയ തുക അദ്ദേഹത്തിന്‍റേതാവും. അച്ഛന്‍റെ കാലം മുതലുള്ളതാണ് ചെരണ്ടത്തൂരിലെ ഒറ്റപ്പിലാക്കൂൽ ഗോപാലന്‍റെ വീടും നുസ്രുത്തുൽ ഇസ്ലാം മഹല്ല് കമ്മറ്റിയും തമ്മിലുള്ള ബന്ധം. ഗോപാലന് ഒരാവശ്യം വന്നപ്പോൾ തിരിച്ച് ഹൃദയം തുറന്ന് സഹായിക്കുകയാണ് മഹല്ല് കമ്മറ്റി .ഗോപാലന്‍റെയും ശാന്തയുടെയും മകൾ രമ്യയുടെ വിവാഹത്തിന് മഹല്ല് കമ്മറ്റി വകയാണ് സദ്യയൊരുക്കിയത്. മതത്തിനപ്പുറമുള്ള സൗഹൃദത്തിന്‍റെ വേരുകൾ പടർന്ന ചെരണ്ടത്തൂരിലെ കല്യാണവിശേഷം നാടാകെ പരക്കുകയാണ്.

    പലവിധ പ്രയാസങ്ങളാൽ ഗോപാലനും ശാന്തയ്ക്കും കൃത്യമായി പലപ്പോഴും തൊഴിലിന് പോകാൻ കഴിഞ്ഞിരുന്നില്ല. വിവാഹ ചിലവിന്‍റെ ഒരു പങ്ക് മഹല്ല് കമ്മറ്റിയെടുക്കാമെന്ന് പറഞ്ഞപ്പോൾ ഗോപാലന് ആകാശം മുട്ടെ സന്തോഷം.

    Also Read- Viral | 'ഓപിയിലേക്കുള്ള വഴി ചോദിച്ചപ്പോ തന്നെ ഇവൾ വളയുന്ന ടൈപ്പാണെന്ന് തോന്നി'; KSRTC കണ്ടക്ടറുടെ പോസ്റ്റ് വൈറൽ

    പള്ളിയുടെ സമീപത്ത് തന്നെയാണ് ഗോപാലന്‍റെ വീട്. ജുമാ നമസ്ക്കാരത്തിന് ശേഷം മഹല്ല് കമ്മറ്റി പ്രതിനിധികൾ വീട്ടിലേക്ക് സദ്യവട്ടത്തിനുള്ള തിരക്കിൽ പങ്കു ചേർന്നു. പന്തലിൽ ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ സ്നേഹം തുളുമ്പുന്ന ഭാഷയിൽ വധൂവരന്മാർക്ക് ആശംസകൾ നേർന്നു. ഗോപാലേട്ടന്‍റെ സന്തോഷം അവർ നേരിട്ടറിഞ്ഞു. മഹല്ല് കമ്മറ്റി മാതൃകയായപ്പോൾ പ്രദേശത്തെ ചെറുപ്പക്കാരുടെ വാട്സ് അപ്പ് കൂട്ടായ്മ വാടക സാധനങ്ങളുടെ ചിലവും ഏറ്റെടുത്തിരുന്നു. ഈ തുകയും മഹല്ല് കമ്മറ്റി മുഖേനയാണ് കുടുംബത്തിന് കൈമാറിയത്.

    Summary- The wedding of Ottapilakul Gopalan's daughter in Cherandathoor was arranged by the local Mahal committee. Gopalan, who lives near the Mosque, has a strong relationship with the Mahal Committee. Gopalan, a mercenary, is adding the most timely help to him.
    Published by:Anuraj GR
    First published: