മനേക ഗാന്ധിക്ക് മലപ്പുറത്തിന്‍റെ ഭൂപടവും ചരിത്രവും കോളാമ്പിയും; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
- Published by:user_49
- news18-malayalam
Last Updated:
ഭൂപടം ജില്ലയുടെ അതിരുകൾ അറിയാനും ചരിത്രം മലപ്പുറത്തെ മനസ്സിലാക്കാനും കോളാമ്പി മനേക ഗാന്ധിക്ക് വിഷം തുപ്പാനും ആണെന്ന് യൂത്ത് കോൺഗ്രസ്
പൈനാപ്പിൾ പടക്കം പൊട്ടി തെറിച്ച് കാട്ടാന ചരിഞ്ഞത് മലപ്പുറം ജില്ലയിൽ ആണെന്നും, മലപ്പുറം രാജ്യത്തെ ഏറ്റവും സംഘർഷം നിറഞ്ഞ ജില്ല ആണെന്നുമുള്ള മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയുടെ പ്രസ്താവനക്ക് എതിരെ മലപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം.
മലപ്പുറത്തിന്റെ ചരിത്രം, ഭൂപടം എന്നിവക്ക് ഒപ്പം കോളാമ്പി കൂടി അയച്ച് കൊടുത്താണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. ഭൂപടം ജില്ലയുടെ അതിരുകൾ അറിയാനും ചരിത്രം മലപ്പുറത്തെ മനസ്സിലാക്കാനും കോളാമ്പി മനേക ഗാന്ധിക്ക് വിഷം തുപ്പാനും ആണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി പറഞ്ഞു.
TRENDING:Kerala Elephant Death | 'ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ; ഇത് കേരളമാണ്': നടൻ നീരജ് മാധവ് [NEWS]Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS]Kerala Elephant Death | 'ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം'; പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ രത്തൻ ടാറ്റയുടെ പ്രതികരണം [NEWS]
മലപ്പുറം ടൗൺ ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ ആയിരുന്നു പ്രതിഷേധം. തുടർന്ന് കത്തും ചരിത്രവും തപാലിൽ അയച്ചു. കോളാമ്പി കൊറിയർ വഴി അയച്ച് കൊടുക്കും എന്നും റിയാസ് മുക്കോളി പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ നൗഫൽ ബാബു, മണ്ഡലം പ്രസിഡന്റ് ജിജി മോഹൻ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 04, 2020 6:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മനേക ഗാന്ധിക്ക് മലപ്പുറത്തിന്‍റെ ഭൂപടവും ചരിത്രവും കോളാമ്പിയും; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്