advertisement

നടന്‍ റിയാസ് പത്താന് തമിഴ്നാട്ടിൽ കാറപകടത്തില്‍ പരിക്ക്‌

Last Updated:

മകന്‍ അജ്മല്‍ റിയാസാണ് കാര്‍ ഓടിച്ചിരുന്നത്

Rapid Read
റിയാസ് പത്താൻ
റിയാസ് പത്താൻ
നടൻ റിയാസ് പത്താന് കാറപകടത്തിൽ പരിക്കേറ്റു. തമിഴ്നാട്ടിലെ തേനിയിൽ വച്ചായിരുന്നു അപകടം. പുലര്‍ച്ചെ 4ന് ആലപ്പുഴ വീട്ടില്‍ നിന്നും യാത്ര തിരിച്ച് തേനി എത്തിന് മുമ്പേ രാവിലെ 8ന് റിയാസ് പത്താന്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗമാണ് ഡിവൈഡറിലേക്ക് ഇടിച്ച് കയറിയത്. മകന്‍ അജ്മല്‍ റിയാസാണ് കാര്‍ ഓടിച്ചിരുന്നത്. ഉടന്‍ 108 ആമ്പുലന്‍സില്‍ തേനി താലൂക്ക് ആശുപത്രിയിലും അതിന് ശേഷം തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വിദഗ്ദ ചികിത്സ വേണ്ടതിനാല്‍ വൈകിട്ടോടെ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു.
ഫ്ലാറ്റ് നമ്പര്‍ 4 ബിയിലെ പ്രാധന കഥാപാത്രം ചെയത് മലയാള സിനിമയിലേയ്ക്ക് വന്ന റിയാസ് കായംകുളം കൊച്ചുണ്ണി, ക്ലിന്‍റ്, റാണി, കന്നട സിനിമ ഗഡിയാറ തുടങ്ങിയ ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച മനോരമ മാക്സില്‍ റിലീസ് ചെയ്ത രണ്ടാം മുഖത്തിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്തിട്ടുണ്ട്. രണ്ട് സിനിമകളുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ അപകടം നടന്നത്. ഉടനെ ആശുപത്രി വിടും എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Summary: Malayalam film actor Riaz Pathan sustained injuries after his car met with an accident in Theni, Tamil Nadu. The mishap occurred around 8:00 AM when the car, driven by his son Ajmal Riaz, hit a road divider. The vehicle had started its journey from Riaz's residence in Alappuzha at 4:00 AM.
advertisement
The passenger side, where the actor was seated, bore the brunt of the collision with the divider.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടന്‍ റിയാസ് പത്താന് തമിഴ്നാട്ടിൽ കാറപകടത്തില്‍ പരിക്ക്‌
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement