കർണാടകയിൽ മലയാളി കർഷകൻ ഷോക്കേറ്റ് മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
പുൽപ്പള്ളി സീതാമാണ്ട് എളയച്ചാനിക്കൽ മാത്യുവാണ് മരിച്ചത്
കർണാടകയിൽ വൈദ്യുതാഘാതമേറ്റ് മലയാളി കർഷകൻ മരിച്ചു. പുൽപ്പള്ളി സീതാമാണ്ട് എളയച്ചാനിക്കൽ മാത്യു എന്ന പാപ്പച്ചൻ (65) ആണ് മരിച്ചത്. കർണാടകയിലെ സർഗൂരിൽ
കൃഷിക്കായി പാട്ടത്തിനെടുത്ത സ്ഥലത്ത് ഷെഡ് നിർമിക്കുമ്പോഴായിരുന്ന അപകടം. മൃതദേഹം എച്ച്.ഡി. കോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരം മുറിക്കുന്നതിനിടെ ഇലക്ട്രിക് വാൾ തെന്നി യുവാവ് മരത്തിൽ നിന്നും വീണുമരിച്ചു
ണ്ടക്കയത്ത് ഇലക്ട്രിക് വാൾ ഉപയോഗിച്ച് മരം മുറിക്കുന്നതിനിടെ വാൾ തെന്നി മരത്തിൽ നിന്നും വീണു യുവാവ് മരിച്ചു. മുണ്ടക്കയം മുരിക്കുംവയൽ കൈപ്പൻ പ്ലാക്കൽ വിനോദ് (47) ആണ് മരിച്ചത്. കുഴിമാവിന് സമീപം മൂഴിക്കലിൽ ഇന്ന് രാവിലെയാണ് അപകടം.
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരത്തിന് മുകളിൽ കയറി ഇലക്ട്രിക് വാൾ ഉപയോഗിച്ച് മരം മുറിക്കുന്നതിനിടയിൽ വാൾ തെന്നി മരത്തിൽ കെട്ടിയ വടത്തിൽ തട്ടി വടം പൊട്ടി വിനോദ് താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ 35ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനോദ് കോൺഗ്രസ് വാർഡ് പ്രസിഡന്റാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2022 10:30 PM IST