കാമുകിയുമായി വഴക്കുണ്ടാക്കിയ യുവാവ് ട്രാൻസ്ഫോമറിന് മുകളിൽ കയറി; പൊള്ളലേറ്റ് ആശുപത്രിയിലായി
- Published by:Anuraj GR
- news18-malayalam
Last Updated:
യുവാവിന്‍റെ കൈകള്‍ക്കും കഴുത്തിനുതാഴെയും അരയ്‌ക്കുമുകളിലും പൊള്ളലേറ്റിട്ടുണ്ട്
കൊച്ചി: കാമുകിയുമായി രൂക്ഷമായ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് ട്രാൻസ്ഫോമറിന് മുകളിൽ കയറിയ യുവാവ് പൊള്ളലേറ്റ് ആശുപത്രിയിലായി. കൊച്ചി ബ്രഹ്മപുരം സ്വദേശിയെയാണ് പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ 2.30ന് കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിനുസമീപമാണ് സംഭവം ഉണ്ടായത്. കാമുകിയുമായി വഴക്കുണ്ടാക്കിയ യുവാവ് ട്രാൻസ്ഫോമറിന് മുകളിൽ കയറുകയായിരുന്നു. കാമുകിയെ ഭയപ്പെടുത്താൻവേണ്ടിയാണ് ഇത് ചെയ്തത്. എന്നാൽ ട്രാൻസ്ഫോറിന് മുകളിൽ കയറി ലൈനിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു.
ഇതോടെ വലിയ ശബ്‌ദത്തോടെ ലൈനില്‍നിന്ന് പൊട്ടിത്തെറി ഉണ്ടാകുകയും ലൈന്‍ ഓഫാകുകയുംചെയ്‌തു. പൊട്ടിത്തെറിശബ്‌ദം കേട്ട് തൊട്ടടുത്തുള്ള കെഎസ്‌ഇബി ഓഫീസില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനായ വിജയബാബു ഓടിയെത്തി. അപ്പോൾ ഗുരുതരമായി പരിക്കേറ്റുകിടക്കുന്ന യുവാവിനെയാണ് കണ്ടത്. ഉടനെ യുവാവിന് പ്രാഥമിക ചികിത്സ നൽകിയശേഷം കെഎസ്ഇബിയുടെ ജീപ്പിൽ പഴങ്ങനാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
advertisement
ഇവിടെനിന്ന് പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവിന്‍റെ കൈകള്‍ക്കും കഴുത്തിനുതാഴെയും അരയ്‌ക്കുമുകളിലും പൊള്ളലേറ്റിട്ടുണ്ട്. പെട്ടെന്നുതന്നെ ലൈന്‍ ഓഫായതിനാലാണ് ജീവന്‍ രക്ഷിക്കാനായതെന്ന് കെ എസ് ഇ ബി ജീവനക്കാര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 24, 2023 9:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാമുകിയുമായി വഴക്കുണ്ടാക്കിയ യുവാവ് ട്രാൻസ്ഫോമറിന് മുകളിൽ കയറി; പൊള്ളലേറ്റ് ആശുപത്രിയിലായി