തൃശൂരിൽ പരുന്തിന്റെ ആക്രമണത്തിൽ ഇളകിയ തേനീച്ചകളുടെ കുത്തേറ്റ് ഒരാൾ മരിച്ചു. തോണിപ്പാറ സ്വദേശി വിജയന്‍ നായരാണ് മരിച്ചത്. മറ്റ് ഏഴു പേർക്കും കുത്തേറ്റു. തേനീച്ചക്കുത്തേറ്റ വിജയനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെട്ടുകാടിലെ കണ്ണൻ നമ്പിയത്ത് എന്നയാളുടെ വീട്ടിൽ നിന്നുമാണ് തേനീച്ചയുടെ കുത്തേറ്റത്.
മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിജയന്‍ നായർ. ഇദ്ദേഹത്തിന്റെ ഭാര്യ ശാരദയ്ക്കും, വർക്ക് ഷോപ്പ് ജീവനക്കാരൻ രാജുവിനും മറ്റു അഞ്ചു പേർക്കും തേനീച്ചയുടെ കുത്തേറ്റിരുന്നു. ഇവരെയും തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.