HOME /NEWS /Kerala / കൊല്ലത്ത് സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു; ഒരാളുടെ നില ഗുരുതരം

കൊല്ലത്ത് സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു; ഒരാളുടെ നില ഗുരുതരം

സ്വകാര്യ ബസ്സിലേക്ക് അമിത വേഗതയിലെത്തിയ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.

സ്വകാര്യ ബസ്സിലേക്ക് അമിത വേഗതയിലെത്തിയ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.

സ്വകാര്യ ബസ്സിലേക്ക് അമിത വേഗതയിലെത്തിയ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.

  • Share this:

    കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ചു കാർ ഡ്രൈവർ മരിച്ചു. എഴുകോൺ സ്വദേശി അജിലാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 5.45-നായിരുന്നു പുത്തൂർ തെക്കുംപുറം വഴുതാനത്ത് അപകടം സംഭവിച്ചത്. കൊല്ലത്തുനിന്നും മാറനാട് പുത്തൂർ വഴി കൊട്ടാരക്കരയ്ക്ക് പോകുന്ന സ്വകാര്യ ബസ്സും പുത്തൂരിൽ നിന്നും ഏതിർദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്.

    സെന്റ് ജോൺസ് എന്ന സ്വകാര്യ ബസ്സിലേക്ക് അമിത വേഗതയിലെത്തിയ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നെടുമ്പായിക്കുളം സ്വദേശി ബ്രിജേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാറിൽ നിന്നും പരിക്കേറ്റവരെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്.

    Also Read-കിണറിന്റെ സമീപം ഇരുന്ന യുവാവ് കിണറ്റിൽ വീണ് മരിച്ചു

    നാട്ടുകാർ ചേർന്ന് ഇരുവരെയും കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും അനിലിന്റെ ജീവൻ രക്ഷിക്കാനായില്ല. ബസിൽ യാത്ര ചെയ്തവരിൽ ചിലർക്ക് മാത്രമേ നിസാര പരിക്കുകൾ സംഭവിച്ചിട്ടുള്ളൂ. പുത്തൂർ പൊലീസ് സംഭവത്തില്‍ കേസെടുത്തു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Accident, Accident Death, Kollam