കോഴിക്കോട്: കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കുന്നതിനിടെ കോഴിക്കോട് പെരുവണ്ണാമുഴി റിസർവോയറിൽ യുവാവ് മുങ്ങിമരിച്ചു. കോവൂർ പുല്ലൂരാംപാറ ചന്തലാടിക്കൽ ടോമിയുടെ മകൻ അമൽ ടോമി(27) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.
അമലിന്‍റെ ഭാര്യ മീരയുടെ കല്ലാനോടുള്ള മുറിഞ്ഞകല്ലേൽ വീട്ടിലെത്തിയ അമൽ വീട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ചുഴിയിൽ അകപ്പെട്ട അമലിനെ ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read- സ്വകാര്യ കമ്പനി എൻജിനീയർ ഇടുക്കി മാങ്കുളത്ത് പുഴയിൽ മുങ്ങിമരിച്ചു
കല്ലാനോട് മുറിഞ്ഞകല്ലേൽ കുടുംബാംഗം മീര ബേബിയാണ് ഭാര്യ. അമ്മ റെജിൽ സഹോദരി അഞ്ജു. അമൽ ടോമിയുടെ സംസ്ക്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിക്ക് ദേവഗിരി സെന്‍റ് ജോസഫ്സ് പള്ളിയിൽ നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.