സ്വകാര്യ കമ്പനി എൻജിനീയർ ഇടുക്കി മാങ്കുളത്ത് പുഴയിൽ മുങ്ങിമരിച്ചു

Last Updated:

മാങ്കുളത്ത് മിനി ഡാം നിർമ്മാണം ഏറ്റെടുത്തിട്ടുള്ള കെ.എസ്. ആർ കമ്പനിയുടെ സൈറ്റ് എൻജിനീയറാണ് മരിച്ച സത്യൻ

ഇടുക്കി: സ്വകാര്യ കമ്പനി എൻജിനീയർ മാങ്കുളത്ത് പുഴയിൽ മുങ്ങിമരിച്ചു. ആനച്ചാൽ സ്വദേശി 42 വയസുള്ള ചൂണ്ടക്കുന്നേൽ സത്യൻ ആണ് മരിച്ചത്.
മാങ്കുളത്ത് മിനി ഡാം നിർമ്മാണം ഏറ്റെടുത്തിട്ടുള്ള കെ.എസ്. ആർ കമ്പനിയുടെ സൈറ്റ് എൻജിനീയറാണ് മരിച്ച സത്യൻ. പെരുമ്പൻകുത്ത് ചപ്പാത്തിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി വെള്ളത്തിലേക്ക് വീണതാകാമെന്നാണ് നിഗമനം.
നാട്ടുകാർ ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തു.
advertisement
News Summary- A private company engineer drowned in the river at Mankulam. Choondakunnel Sathyan, 42, a native of Anachal, died. K.S. has taken up the construction of mini dam in Mankulam. The deceased Sathyan was the site engineer of R Company
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വകാര്യ കമ്പനി എൻജിനീയർ ഇടുക്കി മാങ്കുളത്ത് പുഴയിൽ മുങ്ങിമരിച്ചു
Next Article
advertisement
കോർപ്പറേഷനിൽ ആര്യാ രാജേന്ദ്രന്റെ കാലത്ത് മാറ്റിയ ചിത്തിര തിരുനാളിന്റെ ചിത്രം തിരിച്ചുവച്ച് ബിജെപി; എൽഡിഎഫ്-ബിജെപി തർക്കം
കോർപ്പറേഷനിൽ ആര്യാ രാജേന്ദ്രന്റെ കാലത്ത് മാറ്റിയ ചിത്തിര തിരുനാളിന്റെ ചിത്രം തിരിച്ചുവച്ച് ബിജെപി; LDF-BJP തർക്കം
  • തിരുവനന്തപുരത്ത് കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചിത്തിര തിരുനാളിന്റെ ചിത്രം ബിജെപി തിരിച്ചുവച്ചു

  • ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കിയതിനെതിരെയാണ് വിവാദം

  • എൽഡിഎഫ്-ബിജെപി തമ്മിൽ ചിത്രത്തിന്റെ പുനഃസ്ഥാപനം സംബന്ധിച്ച് ശക്തമായ തർക്കം ഉയർന്നു

View All
advertisement