advertisement

KGF: 'കെജിഎഫ്' കണ്ട് റോക്കി ഭായിയാകാൻ നാടുവിട്ട 16കാരനെ പൊലീസ് കണ്ടെത്തി

Last Updated:

ഹോട്ടലിൽ ജോലിചെയ്ത് പണക്കാരനായ ശേഷം നാട്ടിലേക്ക് തിരികെ വരാമെന്നായിരുന്നു കുട്ടിയുടെ ഉദ്ദേശം

News18
News18
'കെജിഎഫ്' സിനിമ കണ്ട് റോക്കി ഭായിയെ പോലെ പണക്കാരനാകാനായി നാടുവിട്ട 16കാരനെ പൊലീസ് കണ്ടെത്തി. ചെന്നൈയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ മാസം 28നാണ് പതിനാറുകാരനെ കാണാതായത്. എരഞ്ഞിപ്പാലം ലോഡ്ജില്‍ വെച്ച് നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി ചെന്നൈയിലെത്തിയ പൊലീസ് സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.
ചെന്നൈ അശോക് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് രാത്രിയോടെയാണ് പതിനാറുകാരനെ കണ്ടെത്തിയത്. കുട്ടി താമസിക്കുന്ന സ്ഥലം സംബന്ധിച്ച് ഫറോക്ക് ഇൻസ്പെക്ടർ ശ്രീജിത്തിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഫറോക്ക് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മിസ്സിങ് കേസിലെ കുട്ടിയാണ്. കഴിഞ്ഞ 28ന് രാവിലെ സ്കൂളിലേക്കിറങ്ങിയ പതിനാറുകാരൻ, സ്കൂളിലേക്ക് പോകാതെ ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈയിലേക്ക് ട്രെയിൻ കയറുകയായിരുന്നു. ഹോട്ടലിൽ ജോലിചെയ്ത് പണക്കാരനായ ശേഷം നാട്ടിലേക്ക് തിരികെ വരാമെന്നായിരുന്നു കുട്ടിയുടെ ഉദ്ദേശം.
advertisement
രക്ഷിതാക്കളോട് പിണങ്ങിയാണ് പതിനാറുകാരൻ നാടുവിട്ടത്. നാട്ടിലേക്ക് തിരികെ വരാന്‍ കുട്ടി ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് മോട്ടിവേഷന്‍ ക്ലാസുകളിലൂടെ അനുനയിപ്പിച്ചാണ് സിറ്റി ക്രൈം സ്ക്വാഡ് കുട്ടിയെ തിരികെ നാട്ടിലേക്ക് കൊണ്ടുവന്നത്.
(Summary: Police found 16-year-old from Chennai who left from home place after watching the movie 'KGF' to become rich like Rocky Bhai)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KGF: 'കെജിഎഫ്' കണ്ട് റോക്കി ഭായിയാകാൻ നാടുവിട്ട 16കാരനെ പൊലീസ് കണ്ടെത്തി
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement