മലപ്പുറത്ത് കെട്ടിടത്തിന് തീപിടിച്ചു; രണ്ടു നില കെട്ടിടം പൂർണമായി അഗ്നിക്കിരയായി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രണ്ട് മണിക്കൂറിലധികം സമയം എടുത്താണ് തീ അണച്ചത്.
മലപ്പുറം: കക്കാട് ടയർ – ഓട്ടോ പാർട്സ് കടക്ക് തീ പിടിച്ചു. ആളപായം ഇല്ല. രാവിലെ 5:45 ഓടെയാണ് തീപിടുത്തം ഉണ്ടായത്. തിരൂരിൽ നിന്നും താനൂരിൽ നിന്നും 5 ഫയർ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. രണ്ട് മണിക്കൂറിലധികം സമയം എടുത്താണ് തീ അണച്ചത്.
രണ്ട് നില കെട്ടിടം പൂർണമായി കത്തിനശിച്ചു. സ്ഥാപനം ദേശീയപാതയുടെ അരികിൽ ആയത് കൊണ്ട് അവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കടയുടെ അടുത്ത് പെട്രോൾ പമ്പ്, ഹോട്ടൽ എന്നിവ എല്ലാം ഉള്ളത് കൊണ്ട് തന്നെ വലിയ അപകട സാധ്യതയാണ് കൂടുതലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
May 07, 2023 8:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് കെട്ടിടത്തിന് തീപിടിച്ചു; രണ്ടു നില കെട്ടിടം പൂർണമായി അഗ്നിക്കിരയായി