കാസർഗോഡ് തൊഴിലുറപ്പിന് കാട് തെളിച്ച സ്ത്രീകൾ കണ്ടെത്തിയത് കണ്ണഞ്ചിക്കുന്ന 'മിനി ബാർ'

Last Updated:

പൊലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ തൊഴിലാളികൾതന്നെ മദ്യം നശിപ്പിച്ചു

News18
News18
കാസർഗോഡ്: വിൽപനയ്ക്കായി കൊണ്ടുവന്ന് ഒളിപ്പിച്ചുവച്ച വിദേശമദ്യശേഖരം കാട് വെട്ടിത്തെളിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തി. പടന്ന കാന്തിലോട്ടെ താമസമില്ലാത്ത പറമ്പിൽ കാട് വെട്ടുന്നതിനിടെയാണ് 3 സഞ്ചികളിലായി പൊതിഞ്ഞു വച്ച 26 കുപ്പി മദ്യം കണ്ടെടുത്തത്. തൊഴിലുറപ്പ് തൊഴിലാളികൾ ചന്തേര പൊലീസിലും പഞ്ചായത്തിലും അറിയിച്ചു.
പൊലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ തൊഴിലാളികൾതന്നെ മദ്യം നശിപ്പിച്ചു. മദ്യ വിൽപനക്കാരെന്ന് സംശയിക്കുന്നവരുടെ വിവരം ശേഖരിച്ചിട്ടുണ്ട്. ആൾ സഞ്ചാരം കുറഞ്ഞ ഭാഗമാണിതെന്ന് തൊഴിലാളികൾ പറയുന്നു. പല കുപ്പികളിലും ഉപയോഗിച്ചതിന്റെ ബാക്കി മദ്യമാണുള്ളത്. കാന്തിലോട്ട്, തോട്ടുകരപ്പാലം പ്രദേശങ്ങളിലേക്ക് പുറത്തുനിന്നു വാഹനങ്ങളിൽ എത്തുന്ന സംഘങ്ങൾക്ക് വിളമ്പാൻ ഒരുക്കിയതാണ് മദ്യശേഖരമെന്നാണ് വിവരം.
ലഹരിവസ്തുക്കൾ സുലഭമായി എത്തിച്ചു നൽകുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംഘങ്ങൾക്കെതിരെ സംഘടിക്കാൻ നാട്ടുകാർ ഒരുങ്ങുന്നതിനിടയിലാണ് തൊഴിലാളികൾക്കു മദ്യശേഖരം കിട്ടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് തൊഴിലുറപ്പിന് കാട് തെളിച്ച സ്ത്രീകൾ കണ്ടെത്തിയത് കണ്ണഞ്ചിക്കുന്ന 'മിനി ബാർ'
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement