പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറെന്ന് എം.ഐ ഷാനവാസിന്‍റെ മകൾ
Last Updated:
പാർട്ടി ആവശ്യപ്പെട്ടാൽ വയനാട്ടിൽ മത്സരിക്കാൻ തയ്യാറാണെന്ന് എം ഐ ഷാനവാസിന്‍റെ മകൾ അമീന ഷാനവാസ്.
കൊച്ചി: പാർട്ടി ആവശ്യപ്പെട്ടാൽ വയനാട്ടിൽ മത്സരിക്കാൻ തയ്യാറാണെന്ന് എം ഐ ഷാനവാസിന്‍റെ മകൾ അമീന ഷാനവാസ്. അന്തരിച്ച എം ഐ ഷാനവാസിന്‍റെ വീട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ച് മടങ്ങിയ ശേഷമായിരുന്നു അമീനയുടെ പ്രതികരണം. വയനാട്ടിൽ അമീന ഷാനവാസ് സ്ഥാനാർഥിയാകുമോ എന്ന ചർച്ച സജീവമായിരിക്കെയാണ് എം ഐ ഷാനവാസിന്‍റെ മകൾ നിലപാട് വ്യക്തമാക്കിയത്.\
തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ നിരസിക്കല്ലെന്നായിരുന്നു അമീന ഷാനവാസിന്‍റെ നിലപാട്. എന്നാൽ, രാഹുൽ ഗാന്ധി വീട് സന്ദർശിച്ച വേളയിൽ രാഷ്ട്രിയം ചർച്ചയായിലെന്നും അമീന ഷാനവാസ് പറഞ്ഞു.
ഉച്ചക്ക് മൂന്നി മണിയോടെയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൊച്ചിയിലെ എം ഐ ഷാനവാസിന്‍റെ വസതിയിൽ എത്തിയത്. കോൺഗ്രസ് നേതാക്കളായ എ കെ ആന്റണി, ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവർക്കൊപ്പമാണ് അദ്ദേഹം എത്തിയത്.
advertisement
എം ഐ ഷാനവാസിന്‍റെ കുടുംബാംഗങ്ങൾക്കൊപ്പം 15 മിനിറ്റോളം ചെലവഴിച്ചതിനു ശേഷമായിരുന്നു രാഹുൽ ഗാന്ധി മടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 29, 2019 6:51 PM IST