'കാട്ടാനയെ മയക്കുവെടി വയ്ക്കും; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ട്'; വയനാട്ടുകാരോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ വനംമന്ത്രി

Last Updated:

വയനാട്ടിലെ ജനങ്ങളോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

കോഴിക്കോട്: പടമലയില്‍ മദ്ധ്യവയസ്കനായ അജീഷ് കുമാറിനെ ചവിട്ടിക്കൊന്ന കാട്ടാനയെ ഉടൻ മയക്കുവെടി വയ്‌ക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. മയക്കുവെടി വെക്കുകയാണ് ഏക പോംവഴിയെന്നും മന്ത്രി അറിയിച്ചു. കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ജനങ്ങളോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് പടമല സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. മാനന്തവാടി പടമല ഭാ​ഗത്താണ് രാവിലെ കാട്ടാനയിറങ്ങിയത്. വീടിന് പുറത്തുനിന്നയാളെ ആന പിന്നാലെ ഓടി വീട്ടുമുറ്റത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. വീടിന്‍റെ മതിലും ഗേറ്റും തകർത്താണ് ആന ഉള്ളിലേക്ക് കയറിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കർണാടക വനംവകുപ്പിന്റെ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസമേഖലയിലിറങ്ങി ആക്രമണം നടത്തിയത്. ഇപ്പോഴും ആന കുറുവ കാടുകളോട് ചേർന്ന ജനവാസമേഖലയിൽ തന്നെ തുടരുകയാണ്. ആനയെ തുരത്താൻ ശ്രമം തുടരുകയാണ്. സംഭവത്തിൽ അന്വേഷണത്തിന് വനംമന്ത്രി ഉത്തരവിട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കാട്ടാനയെ മയക്കുവെടി വയ്ക്കും; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ട്'; വയനാട്ടുകാരോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ വനംമന്ത്രി
Next Article
advertisement
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
  • ചീനിക്കുഴി ഹമീദിന് മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്ന കേസിൽ വധശിക്ഷ വിധിച്ചു.

  • സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകനെയും കുടുംബത്തെയും വീട്ടില്‍ പൂട്ടി തീകൊളുത്തി കൊന്ന കേസാണ് ഇത്.

  • വീട്ടിലെ വെള്ളം ഒഴുക്കി കളഞ്ഞ് തീ അണയ്ക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഹമീദ് തടസപ്പെടുത്തി.

View All
advertisement