PK Kunjananthan| 'എതിരാളികളുടെ ആക്രമണങ്ങൾ ചെറുത്തു, പാർട്ടിയെ അഗാധമായി സ്നേഹിച്ചു' ; പി.കെ. കുഞ്ഞനന്തനെ അനുസ്മരിച്ച് ഇ.പി. ജയരാജൻ
- Published by:Rajesh V
- news18-malayalam
Last Updated:
PK Kunjananthan| ''കുഞ്ഞനന്തന്റെ വിയോഗം തീരാനഷ്ടം''
സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ നിര്യാണത്തിൽ അനുസ്മരിച്ച് മന്ത്രി ഇ.പി. ജയരാജൻ. എതിരാളികളുടെ ആക്രമണങ്ങൾ ചെറുത്ത് പാനൂരിൽ പാർട്ടി പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചത് പി.കെ. കുഞ്ഞനന്തനാണെന്ന് ഇ.പി. ജയരാജൻ ഫേസ്ബുക്കിലെഴുതിയ അനുശോചന കുറിപ്പിൽ പറഞ്ഞു. പാർട്ടിയെ അഗാധമായി സ്നേഹിച്ച കുഞ്ഞനന്തന്റെ വിയോഗം തീരാനഷ്ടമാണെന്നും ജയരാജൻ കുറിച്ചു.
''സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.
എതിരാളികളുടെ ആക്രമണങ്ങൾ ചെറുത്ത് പാനൂരിൽ പാർട്ടി പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച സഖാവാണ്. പാർട്ടിയെ അഗാധമായി സ്നേഹിച്ച അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണ്. കുടുംബാംഗങ്ങളെ ദുഖവും അനുശോചനവും അറിയിക്കുന്നു. ആദരാഞ്ജലികൾ. ''- ഇ.പി. ജയരാജൻ കുറിച്ചു.
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിടെ വ്യാഴാഴ്ച രാത്രിയാണ് പി കെ കുഞ്ഞനന്തൻ അന്തരിച്ചത്. 72 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആന്തരികാവയങ്ങളിലെ അണുബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളായതോടെയാണ് മരണം സംഭവിച്ചത്.
advertisement
Related News- ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് അന്തരിച്ചു
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 12, 2020 8:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PK Kunjananthan| 'എതിരാളികളുടെ ആക്രമണങ്ങൾ ചെറുത്തു, പാർട്ടിയെ അഗാധമായി സ്നേഹിച്ചു' ; പി.കെ. കുഞ്ഞനന്തനെ അനുസ്മരിച്ച് ഇ.പി. ജയരാജൻ