advertisement

സസ്പെൻഷനുശേഷം സൈനികർക്ക് അഭിവാദ്യവുമായി ഭക്ഷ്യമന്ത്രിയുടെ ഓഫീസിലെ ഡ്രൈവർ

Last Updated:

നെയ്യാറ്റിൻകര സ്വദേശി ടി സുജയ്‌കുമാറിനെയാണ് പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായി സപ്ലൈകോ റീജണൽ മാനേജർ ജലജ റാണി കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തത്

തിരുവനന്തപുരം: ഇന്ത്യൻ സൈനികരെ നായകളോട് ഉപമിച്ച് പോസ്റ്റിട്ടതിന് സസ്പെൻഷനിലായ ഭക്ഷ്യമന്ത്രിയുടെ ഓഫീസിലെ ഡ്രൈവർ, സൈനികർക്ക് അഭിവാദ്യം അർപ്പിച്ച് ഫേസ്ബുക്കിൽ പുതിയ പോസ്റ്റുമായി രംഗത്തെത്തി. വീരചരമം പ്രാപിച്ച ധീരസൈനികർക്ക് വിജയ് ദിവസിനോട് അനുബന്ധിച്ച് പ്രണാമമർപ്പിച്ചാണ് പുതിയ പോസ്റ്റ്.
നെയ്യാറ്റിൻകര സ്വദേശി ടി സുജയ്‌കുമാറിനെയാണ് പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായി സപ്ലൈകോ റീജണൽ മാനേജർ ജലജ റാണി കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തത്. സപ്ലൈകോ ജീവനക്കാരനായ ഇയാൾ വർക്ക് അറേഞ്ചിലൂടെയാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ ഡ്രൈവറായത്.
സുജയ് കുമാറിന്റെ മോശം പരാമർശത്തെ തുടർന്ന് സൈനികരടക്കമുള്ളവർ പരാതിയുമായി മന്ത്രി ജി ആർ അനിലിനെയും സപ്ലൈകോ സി എംഡി സഞ്ജീബ് കുമാർ പട്ജോഷിയെയും സമീപിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് സുജയ്കുമാർ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞെങ്കിലും ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് മന്ത്രി ഇടപെട്ട് നടപടിക്ക് നിർദേശിച്ചത്. സസ്പെൻഷൻ കാലയളവിൽ സുജയ്കുമാറിന് ഉപജീവന ബത്തയ്ക്ക് അർഹതയുണ്ടെന്നും സപ്ലൈകോ ഉത്തരവിൽ പറയുന്നു.
advertisement
സൈനികരെ അപമാനിച്ച് സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ട സിവിൽ സപ്ലൈസ് മന്ത്രി ഓഫീസിലെ ജീവനക്കാരനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എൻ ജി ഒ സംഘ് അടക്കമുള്ള സംഘടനകൾ രംഗത്ത് വരികയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സസ്പെൻഷനുശേഷം സൈനികർക്ക് അഭിവാദ്യവുമായി ഭക്ഷ്യമന്ത്രിയുടെ ഓഫീസിലെ ഡ്രൈവർ
Next Article
advertisement
'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ച മുസ്ലിം ലീഗിന് നന്ദി പറഞ്ഞ് എം.കെ മുനീർ
'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ചതിന് നന്ദി പറഞ്ഞ് എം.കെ മുനീർ
  • എം.കെ മുനീറിന്റെ കുടുംബവീടിന്റെ 49 ലക്ഷം രൂപയുടെ കടബാധ്യത മുസ്ലിം ലീഗ് തീർത്തത് ശ്രദ്ധേയമാണ്

  • ബാങ്ക് ജപ്തി ഭീഷണിയിൽ നിന്നും പാർട്ടി ഇടപെടലിലൂടെ കുടുംബം രക്ഷപ്പെട്ടതിൽ മുനീർ നന്ദി അറിയിച്ചു

  • സി.എച്ച്. മുഹമ്മദ് കോയയുടെ മരണാനന്തര കടം പാർട്ടി ഇടപെട്ട് തീർത്തത് മുൻപും സംഭവിച്ചിട്ടുണ്ട്

View All
advertisement