HOME /NEWS /Kerala / വീടിനു പുറത്ത് പ്രതിഷേധം; അകത്ത് ആദം ഗുവേരയ്ക്ക് ചോറൂണ് നടത്തി മന്ത്രി കെ.ടി ജലീൽ

വീടിനു പുറത്ത് പ്രതിഷേധം; അകത്ത് ആദം ഗുവേരയ്ക്ക് ചോറൂണ് നടത്തി മന്ത്രി കെ.ടി ജലീൽ

jaleel choroonu

jaleel choroonu

ജലീലുമായി  അടുത്ത ബന്ധം ആണ് രഞ്ജിത്തിന്. ചോറൂണും പേരിടലും ജലീൽ തന്നെ വേണം എന്ന് രഞ്ജിത്ത് നേരത്തെ നിശ്ചയിച്ചിരുന്നു

  • Share this:

    മലപ്പുറം: വളാഞ്ചേരി കാവുംപുറത്ത്, വീടിന് മുൻപിൽ

    പ്രതിഷേധങ്ങൾ കൊടുമ്പിരി കൊണ്ട സമയത്ത് മന്ത്രി കെ.ടി. ജലീലിന്റെ വീട്ടിൽ ഒരു വ്യത്യസ്തമായ ചടങ്ങ് നടന്നു. ചോറൂണ്. കാവും പുറം സ്വദേശി രഞ്ജിത്തിന്റയും ഷിബിലയുടെയും മകന് കെടി ജലീൽ ചോറു നൽകി, പേര് ചൊല്ലി വിളിച്ചു, ആദം ഗുവേര.

    ജലീലുമായി  അടുത്ത ബന്ധം ആണ് രഞ്ജിത്തിന്. ചോറൂണും പേരിടലും ജലീൽ തന്നെ വേണം എന്ന് രഞ്ജിത്ത് നേരത്തെ നിശ്ചയിച്ചിരുന്നു. വിവാദം കൊടുമ്പിരിക്കൊള്ളുന്നതൊന്നും ഇതിനെ ബാധിച്ചില്ലെന്ന് രഞ്ജിത്തും കുടുംബവും പറയുന്നു.

    " മന്ത്രി ക്വാറന്റൈനിൽ ആയത് കൊണ്ടാണ് ചടങ്ങ് നീണ്ടു പോയത്. ഇന്ന് ചോറൂൺ നടത്തണം എന്ന് കഴിഞ്ഞദിവസമാണ് തീരുമാനിച്ചത്. മറ്റ് പ്രശ്നങ്ങൾ ഒന്നും ഇതിനെ ബാധിക്കില്ല" രഞ്ജിത്ത് പറഞ്ഞു.

    രഞ്ജിത്തിന്റെ പെങ്ങളുടെ മകൾ ഐശ്വര്യയുടെ എഴുത്തിനിരുത്തൽ ചടങ്ങും ഇതോടെ ഒപ്പം നടന്നു. ആദ്യാക്ഷരം കുറിച്ചതും കെ.ടി. ജലീൽ തന്നെ.

    പുറത്ത് പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും വീടിനുള്ളിൽ കാണാൻ എത്തുന്നവരുടെ കാര്യങ്ങൾ കേട്ടും പരിഹരിച്ചും മന്ത്രി സജീവമാണ്. ചോദ്യങ്ങൾ ചോദിക്കുന്നമാധ്യമങ്ങളോട് ഒഴികെ

    First published:

    Tags: Ed quiz kt jaleel, K T Jaleel Choroonu, Kt jaleel gold smuggling case, Minister kt jaleel, Protest