PK Kunjananthan | 'സഖാവ് കുഞ്ഞനന്തന്‍റെ വിയോഗം തീരാനഷ്ടം'; അനുശോചനം അറിയിച്ച് എംഎം മണി

Last Updated:

PK Kunjananthan death | ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിടെ വ്യാഴാഴ്ച രാത്രിയാണ് പി കെ കുഞ്ഞനന്തൻ അന്തരിച്ചത്

സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ നിര്യാണത്തിൽ അനുശോചിച്ച് വൈദ്യുതി മന്ത്രി എംഎം മണി. മാർക്സിസ്റ്റ് വിരുദ്ധ കടന്നാക്രമണങ്ങളെ ധീരമായി നേരിടാൻ എന്നും മുന്നിലുണ്ടായിരുന്ന സഖാവ് കുഞ്ഞനന്തന്റെ വിയോഗം തീരാനഷ്ടമാണ് എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിടെ വ്യാഴാഴ്ച രാത്രിയാണ് പി കെ കുഞ്ഞനന്തൻ അന്തരിച്ചത്. 72 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആന്തരികാവയങ്ങളിലെ അണുബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളായതോടെയാണ് മരണം സംഭവിച്ചത്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:
സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം സഖാവ് പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. പാനൂരിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രിയപ്പെട്ട നേതാവ് കൂടിയായിരുന്നു സഖാവ്.
advertisement
മാർക്സിസ്റ്റ് വിരുദ്ധ കടന്നാക്രമണങ്ങളെ ധീരമായി നേരിടാൻ എന്നും മുന്നിലുണ്ടായിരുന്ന സഖാവ് കുഞ്ഞനന്തന്റെ വിയോഗം തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നു; അനുശോചനം രേഖപ്പെടുത്തുന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PK Kunjananthan | 'സഖാവ് കുഞ്ഞനന്തന്‍റെ വിയോഗം തീരാനഷ്ടം'; അനുശോചനം അറിയിച്ച് എംഎം മണി
Next Article
advertisement
'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
  • പ്രധാനമന്ത്രി മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ ക്രിസ്മസ് ശുശ്രൂഷയിൽ പങ്കെടുത്തു

  • ക്രിസ്മസിന്റെ ആത്മാവ് സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു

  • സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ സന്ദേശം ക്രിസ്മസ് ശുശ്രൂഷയിൽ പ്രതിഫലിച്ചുവെന്ന് മോദി പറഞ്ഞു

View All
advertisement