advertisement

കുഞ്ഞുങ്ങളല്ലേ... പുക വലിച്ചതിന് എന്തിനാണ് ജാമ്യമില്ലാത്ത വകുപ്പ് ഇടുന്നത്? മന്ത്രി സജി ചെറിയാൻ

Last Updated:

കുട്ടികൾ പുകവലിച്ചതിന് എന്തിനാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നാണ് മന്ത്രി ചോദിച്ചത്

News18
News18
ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിന് എന്തിനാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നാണ് മന്ത്രി ചോദിച്ചത്. പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നു ചോദിച്ച സജി ചെറിയാൻ താനും ജയിലിൽ കിടന്നപ്പോൾ പുകവലിക്കാറുണ്ടായിരുന്നെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന സിപിഎം രക്തസാക്ഷി പരിപാടിയിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ. യു പ്രതിഭ എംഎൽഎയും വേദിയിലുണ്ടായിരുന്നു.
'യു പ്രതിഭ എംഎൽഎയുടെ മകൻ പോളിടെക്നിക്കിന് പഠിക്കുകയാണ്. കുട്ടികൾ കൂട്ടു കൂടേണ്ടേ... കുറച്ചു വർത്തമാനം പറഞ്ഞു. ആരോ വന്നു പിടിച്ചു. പുക വലിച്ചെന്ന് എഫ്‌ഐആറിൽ ഇട്ടിരുന്നു. അതിന് എന്തിനാണ് ജാമ്യമില്ലാത്ത വകുപ്പ് ഇടുന്നത്. കുഞ്ഞുങ്ങളല്ലേ? അവർ വർത്തമാനം പറയും കമ്പനിയടിക്കും ചിലപ്പോൾ പുകയും വലിക്കും. അതിനെന്താണ്?
പുകവലിച്ചത് ശരിയാണെന്ന് പറയുന്നില്ല. ചെയ്തെങ്കിൽ തെറ്റാണ്. പ്രതിഭയുടെ മകൻ ഇങ്ങനെ ഒരു കാര്യത്തിൽ കൂട്ടുകൂടി. അതിന് പ്രതിഭ എന്താണ് വേണ്ടത്. അവർ ഒരു സ്ത്രീയല്ലേ? ആ പരിഗണനയെങ്കിലും കൊടുക്കേണ്ടേ? അവരുടെ കുട്ടിയെപ്പറ്റി അനാവശ്യം പറഞ്ഞുകാണും. അതിന് പ്രതികരണം നടത്തിക്കാണും. അവര് ഒരു അമ്മയല്ലേ? സ്വാഭാവികമായും പറഞ്ഞു പോകും’ മന്ത്രി പറഞ്ഞു.
advertisement
എഫ്‌ഐആര്‍ ഞാന്‍ വായിച്ചു. പുക വലിച്ചു എന്നാണ്. ഞാന്‍ പുകവലിക്കുന്നയാളാണ്. വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കും. പറയാന്‍ പേടിയൊന്നുമില്ല. പണ്ട് ജയിലിൽ കിടന്നിരുന്ന സമയത്ത് പഠിച്ചതാണ്. എം ടി വാസുദേവന്‍ നായര്‍ ബീഡി വലിക്കുന്നയാളാ. കെട്ടുകണക്കിന് ബീഡി കൈയ്യിലുണ്ടാവും. ആ ശീലമുണ്ട്.'- സജി ചെറിയാൻ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുഞ്ഞുങ്ങളല്ലേ... പുക വലിച്ചതിന് എന്തിനാണ് ജാമ്യമില്ലാത്ത വകുപ്പ് ഇടുന്നത്? മന്ത്രി സജി ചെറിയാൻ
Next Article
advertisement
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ; കേരളത്തിലെ പ്രവാസികളുടെ വിശ്വാസത്തെ വഞ്ചിക്കുന്നു'; പ്രധാനമന്ത്രി മോദി
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ'; പ്രധാനമന്ത്രി മോദി
  • കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സുരക്ഷയെ ബാധിക്കുന്നു

  • പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കുറിച്ച് കോൺഗ്രസ് പറയുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്നു

  • ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ശക്തമായ നയതന്ത്ര ബന്ധം പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നു

View All
advertisement