advertisement

മന്ത്രി വി അബ്ദുറഹിമാൻ തിരൂരിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചന

Last Updated:

എൽഡിഎഫ് പ്രഖ്യാപനം വന്ന ദിവസം വൈകിട്ടുതന്നെ എല്ലാ സ്ഥാനാർത്ഥികളും പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ, മന്ത്രി വി അബ്ദുറഹിമാൻ താനൂരിൽ പ്രചാരണം തുടങ്ങിയിരുന്നില്ല

Rapid Read
വി അബ്ദുറഹിമാൻ
വി അബ്ദുറഹിമാൻ
മന്ത്രി വി അബ്ദുറഹിമാൻ തിരൂരിൽ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് സൂചന. താനൂരില്‍ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നെങ്കിലും അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നില്ല. കഴിഞ്ഞ രണ്ടുതവണ വിജയിച്ച  താനൂരിൽ ഇത്തവണ മത്സരിക്കുന്നില്ലെന്നും തിരൂര്‍ വേണമെന്നും അദ്ദേഹം എൽഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
എൽഡിഎഫ് പ്രഖ്യാപനം വന്ന ദിവസം വൈകിട്ടുതന്നെ എല്ലാ സ്ഥാനാർത്ഥികളും പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ, മന്ത്രി വി അബ്ദുറഹിമാൻ താനൂരിൽ പ്രചാരണം തുടങ്ങിയിരുന്നില്ല. താനൂരിൽ ഇനി മത്സരിക്കാനില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും സ്ഥാനാർത്ഥിയാക്കിയതിലുള്ള പ്രതിഷേധത്തിലാണ് മന്ത്രിയെന്നാണു സൂചന.
പല നേതാക്കളും ശ്രമിച്ചിട്ടും അദ്ദേഹത്തെ ബന്ധപ്പെടാൻ ആകുന്നില്ലെന്നാണു വിവരം. അതേസമയം, മന്ത്രി 2 ദിവസം വീട്ടിൽ വിശ്രമത്തിലായിരിക്കുമെന്നും അതിനു ശേഷം പ്രചാരണത്തിനിറങ്ങുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് തിരൂരിൽ വി അബ്ദുറഹിമാനെ മത്സരിപ്പിക്കുന്നത് എൽഡിഎഫ് നേതൃത്വം പരിഗണിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി വി അബ്ദുറഹിമാൻ തിരൂരിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചന
Next Article
advertisement
മന്ത്രി വി അബ്ദുറഹിമാൻ തിരൂരിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചന
മന്ത്രി വി അബ്ദുറഹിമാൻ തിരൂരിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചന
  • മന്ത്രിയ്ക്ക് താനൂരിൽ മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടും സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധം നിലനിൽക്കുന്നു

  • വി അബ്ദുറഹിമാൻ തിരൂരിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് പാർട്ടി നേതൃത്വത്തിൽ സൂചന

  • എല്ലാ സ്ഥാനാർത്ഥികളും പ്രചാരണം തുടങ്ങിയപ്പോൾ മന്ത്രി രണ്ട് ദിവസം വീട്ടിൽ വിശ്രമത്തിലായിരുന്നുവെന്ന് ഓഫീസ്

View All
advertisement