നിർണായക നീക്കം, ചൈനയിലേക്കുള്ള റഷ്യൻ എണ്ണ ടാങ്കറുകൾ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടു
- Published by:SIBILI S
- news18-malayalam
Last Updated:
ചൈനയിലേക്കുള്ള ഏഴ് റഷ്യൻ കപ്പലുകളാണ് ഇന്ത്യയിലേക്ക് തിരിച്ചുവിട്ടത്
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ നിർണായക നീക്കവുമായി ഇന്ത്യ. ചൈനയിലേക്ക് പോവുകയായിരുന്ന റഷ്യൻ എണ്ണ കപ്പൽ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടു. ക്രൂഡ് ഓയിൽ ലഭ്യമാക്കുന്നതിന് യുഎസ് താൽക്കാലിക ഇളവ് നൽകിയതിനെ തുടർന്നാണ് ഇന്ത്യയുടെ തന്ത്രപ്രധാനമായ നീക്കം. ചൈനയിലേക്കുള്ള ഏഴ് റഷ്യൻ കപ്പലുകളാണ് ഇന്ത്യയിലേക്ക് തിരിച്ചുവിട്ടത്.
ജനുവരി അവസാനം ബാൾട്ടിക് കടൽ തുറമുഖത്ത് നിന്ന് പുറപ്പെട്ട അക്വാ ടൈറ്റൻ കപ്പൽ മാർച്ച് 21-ന് ന്യൂ മംഗലാപുരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർച്ചയായി റഷ്യൻ എണ്ണ വാങ്ങുന്ന സാഹചര്യത്തിൽ അമേരിക്ക ഇന്ത്യക്കെതിരെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചിരുന്നു. ആവർത്തിച്ചുള്ള ചർച്ചകൾക്ക് ശേഷം റഷ്യൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക അനുവദിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
ഇറാന്‍ സംഘര്‍ഷം മൂലമുണ്ടായ വിതരണ തടസ്സങ്ങള്‍ കുറയ്ക്കുന്നതിനായി ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് കോടി ബാരല്‍ റഷ്യന്‍ എണ്ണയാണ് ഇന്ത്യ വാങ്ങിയത്. കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കുറച്ചിരുന്നു. ജപ്പാൻ, ദക്ഷിണകൊറിയ രാജ്യങ്ങളും റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
advertisement
റഷ്യയിൽ നിന്നും പുറപ്പെട്ട മറ്റൊരു ടാങ്കറായ സൂയസ്മാക്സ് സൂസൗ എനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. മാർച്ച് 25 ഓടെ സിക്ക തുറമുഖത്ത് എത്തിച്ചേരും. അതേസമയം, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചപ്പോൾ ചൈനയായിരുന്നു റഷ്യയുടെ പ്രധാന ഉപഭോക്താവ്. എന്നാലിന്ന് റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യ സജീവമായതോടെ ചൈനയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ഇത് ചൈനയ്ക്ക് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Mahe,Kannur,Kerala
First Published :
Mar 18, 2026 4:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
നിർണായക നീക്കം, ചൈനയിലേക്കുള്ള റഷ്യൻ എണ്ണ ടാങ്കറുകൾ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടു









