ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയെ അനുഗമിച്ച് മന്ത്രി വി.എന്‍ വാസവനും
- Published by:Arun krishna
- news18-malayalam
Last Updated:
ആശയപരമായ വിയോജിപ്പുകള്‍ക്കിടയിലും രണ്ടുപേരും തമ്മിൽ വ്യക്തിപരമായ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്രയ്ക്കൊപ്പം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ . വാസവനും. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് ആരംഭിച്ച വിലാപയാത്ര വൈകിട്ടോടെ കോട്ടയത്ത് എത്തും.
രാഷ്ട്രീയമായി രണ്ട് ചേരികളിലായിരുന്നെങ്കിലും കോട്ടയത്തിന്‍റെ സാമൂഹിക- രാഷ്ട്രീയ വേദികള്‍ നാല് പതിറ്റാണ്ടായി ഇരുവരും സജീവമായിരുന്നു.
ഉമ്മൻ ചാണ്ടി തലസ്ഥാന നഗരിയിയോട് യാത്ര ചൊല്ലി മടങ്ങുമ്പോൾ തന്റെ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി വിലാപയാത്രയെ അനുഗമിക്കുന്നത്. ആശയപരമായ വിയോജിപ്പുകള്‍ക്കിടയിലും രണ്ടുപേരും തമ്മിൽ വ്യക്തിപരമായ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു.
advertisement
പ്രത്യേകം തയാറാക്കിയ കെഎസ്ആര്‍ടിസി തിരുവനന്തപുരം ഡിപ്പോയിലെ JN 336 എസി ലോ ഫ്ളോർ ബസിലാണ് മുന്‍ മുഖ്യമന്ത്രിയുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര. വാഹനം കടന്നുപോകുന്ന പാതയിലാകെ തങ്ങളുടെ പ്രിയനേതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ നിരവധി പേരാണ് കാത്ത് നില്‍ക്കുന്നത്. രാവിലെ 7.30യോടെ തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര 12.30 കഴിഞ്ഞപ്പോഴാണ് വെമ്പായം പിന്നിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 19, 2023 12:52 PM IST