തിരുവനന്തപുരം: സംസ്ഥാന കൃഷിമന്ത്രി വി.എസ് സുനിൽ കുമാറിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. നിരീക്ഷണത്തിലിരിക്കേയാണ് മന്ത്രിയെ പരിശോധനയ്ക്ക വിധേയനാക്കിയത്. മന്ത്രിയോട് 14 ദിവസം നിരീക്ഷണത്തിൽ തുടരാൻ മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു.
കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുടെ സമ്പർക്കപട്ടികയിൽ മന്ത്രിയും ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ മുതൽ മന്ത്രി സ്വയം ക്വാറന്റീനിൽ പ്രവേശിച്ചു. തുടർന്ന്, ഇന്ന് രാവിലെ മന്ത്രിയുടെ സ്രവ സാംപിളുകൾ എടുത്ത് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയും എറണാകുളം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്ന മന്ത്രിയും ഈ മാസം 15ന് നടന്ന യോഗത്തിൽ ഒരുമിച്ച് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ഉൾപ്പെടെയുള്ളവരോട് നിരീക്ഷണത്തിൽ കഴിയാൻ മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.