കോഴിക്കോട്: സ്കൂൾ കോഴയിലെ ഇ.ഡി അന്വേഷണത്തിൽ മുസ്ലിം ലീഗിന്റെ പൂർണ പിന്തുണ
കെ.എം ഷാജി എം.എൽ.എയ്ക്ക് ഉണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. താനും പി.കെ കുഞ്ഞാലിക്കുട്ടിയും ഷാജിയെ പിന്തുണച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്.
സർക്കാരിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന നേതാവാണ് ഷാജി. അതുകൊണ്ട് കെ.എം ഷാജിയെ സംസ്ഥാന സർക്കാർ പിന്തുടർന്ന് വേട്ടയാടുകയാണെന്നും മുനീർ ആരോപിച്ചു. മുസ്ലിം ലീഗ് നേതാക്കൾക്ക് എതിരെയുള്ള കേസുകൾ മാത്രം സംസ്ഥാന സർക്കാർ എൻഫോഴ്സ്മെന്റിന് കൈമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
You may also like:വാളയാർ മദ്യദുരന്തം: അഞ്ചു പേർ മരിച്ച ചെല്ലങ്കാവ് ആദിവാസി കോളനിയിൽ മദ്യമെത്തിച്ചത് കോൺഗ്രസ് നേതാവെന്ന് CPM [NEWS]പത്തൊമ്പതുകാരന്റെ മൃതദേഹം കുറ്റിക്കാടുകൾക്ക് ഇടയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു [NEWS] കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ [NEWS]
വെൽഫെയർ പാർട്ടി സഖ്യവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കൾ ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. നിലപാട്
പറയാനുള്ള അധികാരം രമേശ് ചെന്നിത്തലക്ക് നൽകി കഴിഞ്ഞുവെന്നും എം.കെ മുനീർ വ്യക്തമാക്കി.
2014ല്‍ കണ്ണൂർ - അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം. ഷാജി
എം.എല്‍.എ കോഴ
വാങ്ങിയെന്ന പരാതിയാണ് ഇഡി അന്വേഷിക്കുന്നത്. കോഴിക്കോട് മാലൂർകുന്നിലെ എംഎൽഎയുടെ വീട്ടിൽ കോർപറേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അനുവദിച്ചതിലും കൂടുതൽ അളവിൽ നിർമാണം കണ്ടെത്തിയിരുന്നു.
തുടർന്ന് അനധികൃത നിർമാണം
പൊളിച്ചു നീക്കാൻ കോർപറേഷൻ നോട്ടീസും നൽകി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. ചോദ്യം ചെയ്യലിനും മൊഴി എടുക്കുന്നതിനുമായി കെ.എം.ഷാജി ഉള്‍പ്പെടെ മുപ്പതിലധികം ആളുകൾക്ക് ഇഡി നോട്ടിസ് നല്‍കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.