'ആ നക്ഷത്രങ്ങള്‍ പോലീസിന്റെയല്ല, ചെഗുവേര തൊപ്പിയുടേത്; ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി അര്‍ജുന്‍ ആയങ്കിയുമായി ഷാഫിക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ന് ഷാഫിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
കൊച്ചി: കസ്റ്റംസ് തന്‍റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത നക്ഷത്രം പൊലീസ് യൂണിഫോമിലേതല്ലെന്ന് ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്‍റെ ചോദ്യം ചെയ്യലിലാണ് ഷാഫിയുടെ മൊഴി. കസ്റ്റംസ് പിടിച്ചെടുത്ത ലാപ് ടോപ് സഹോദരിയുടേതാണെന്നും ഷാഫി മൊഴി നല്കിയിട്ടുണ്ട്. തന്‍റെ വിവാഹത്തിന് നിരവധി പേരെത്തിയിരുന്നു. വന്നവരിൽ അര്‍ജുന്‍ ആയങ്കി ഉണ്ടോയെന്നു  അറിയില്ലെന്നും ഷാഫി കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി അര്‍ജുന്‍ ആയങ്കിയുമായി ഷാഫിക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ന് ഷാഫിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.  അതേസമയം കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ രണ്ട് പേര് കസ്റ്റംസ് കസ്റ്റഡിയിൽ. മുഹമ്മദ് ഷാഫി, അർജുൻ ആയങ്കി എന്നിവർക്ക് സിംകാർഡ് എടുത്തു നൽകിയവർ ആണ് കസ്റ്റഡിയിൽ ആയത്. ഇന്നലെ രാത്രി കൊച്ചിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
advertisement
പാനൂർ സ്വദേശി അജ്മൽ, ഇയാളുടെ സുഹൃത്തായ ആഷിഖ് എന്നിവരാണ് ആണ് കസ്റ്റഡിയിൽ ആയത് പാനൂരിലെ സകീനയുടെ മകൻ  ആണ് അജ്മൽ. സക്കീനയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തത്.  ഇവരോട് പതിനഞ്ചാം തീയതി ഹാജരാകാൻ ആയിരുന്നു നേരത്തെ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. സക്കീനയുടെ മേൽവിലാസവും ഉപയോഗിച്ചുകൊണ്ട് ഇവർ അർജുനും മുഹമ്മദ് ഷാഫിക്കും സിംകാർഡുകൾ തരപ്പെടുത്തി കൊടുത്തു എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. സക്കീനയും ഇത് ശരിവെച്ച മൊഴിനൽകിയിട്ടുണ്ട്. കളക്കടത്ത് സംഘവുമായി ഇവർക്ക് നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇതിൻറെ ഭാഗമായാണ് ഇരുവരെയും ഇന്ന് ഷാഫിക്കൊപ്പം ചോദ്യം ചെയ്യുന്നത്.
advertisement
അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍സംസ്ഥാന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വലിയ അളവില്‍ സ്വര്‍ണം ഇന്ത്യയിലെത്തിച്ചെന്നുമാണ് കസ്റ്റംസിന്‍റെ വാദം. അര്‍ജുന്‍ ആയങ്കിയെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഹൈക്കോടതിയെ സമീപിച്ചേക്കും.
കഴിഞ്ഞ ആഴ്ച്ച സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ എത്തിയ മുഹമ്മദ് ഷാഫിയെ തിരിച്ചയച്ചച്ചിരുന്നു. പറഞ്ഞ ദിവസം വന്നാൽ മതിയെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞത്. അതിനു മുൻപ് ഹാജരാകാൻ  നോട്ടീസ് നൽകിയെങ്കിലും മുഹമ്മദ് ഷാഫി കസ്റ്റംസിൽ ഹാജരായില്ല. വയറു വേദനയാണ് കാരണം പറഞ്ഞത്.എത്താനാകില്ലെന്ന് ഷാഫിയുടെ അഭിഭാഷകൻ കസ്റ്റംസിനെ അറിയിക്കുകയായിരുന്നു.
advertisement
അടുത്ത ദിവസം ഹാജരാകുമെന്നാണ് പറഞ്ഞെങ്കിലും തിങ്കളാഴ്ച മതിയെന്ന് കാണിച്ചു കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. ഇത് വകവെയ്ക്കാതെയാണ് ഷാഫി അടുത്ത ദിവസം കമ്മീഷണർ ഓഫിസിൽ പതിനൊന്നു മണിയോടെ അഭിഭാഷകനൊപ്പം എത്തിയത്. എന്നാൽ പത്തു മിനിറ്റിനകം തന്നെ തിരിച്ചെത്തി, വന്ന കാറിൽ തന്നെ മടങ്ങുകയായിരുന്നു.  ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് നേരത്തെ പരിശോധന നടത്തുകയും ഇലക്ട്രോണിക് വസ്തുക്കൾ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 13, 2021 4:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആ നക്ഷത്രങ്ങള്‍ പോലീസിന്റെയല്ല, ചെഗുവേര തൊപ്പിയുടേത്; ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി



