ലോക്ഡൗണില്‍ തൃശൂരില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു; വിവാഹങ്ങള്‍ക്ക് പത്തു പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പലചരക്ക്, പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാം. മത്സ്യം, മാംസം എന്നിവ വില്‍പന നടത്തുന്ന കടകള്‍ക്ക് ബുധന്‍, ശനി ദിവസങ്ങളില്‍ തുറക്കാം
തൃശൂര്‍: ലോക്ഡൗണില്‍ തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. പലചരക്ക്, പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാം. മത്സ്യം, മാംസം എന്നിവ വില്‍പന നടത്തുന്ന കടകള്‍ക്ക് ബുധന്‍, ശനി ദിവസങ്ങളില്‍ തുറക്കാം. എന്നാല്‍ ഹോം ഡെലിവറി മാത്രമായിരിക്കും അനുവദിക്കുക.
ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ബേക്കറി വ്യാഴം, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്. തുണിക്കട, സ്വര്‍ണക്കട ബുധനാഴ്ച രാവിലെ എട്ടുമുതല്‍ വൈകിട്ട് ഏഴുവരെ തുറക്കാം. ഇലക്ട്രിക്കല്‍, പ്ലംബിങ്, പെയിന്റിങ് കടകള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാം.
സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കു. ഇതിന് രാവിലെ ഓന്‍പതു മണി മുതല്‍ ഒരു മണി വരെ അനുവദിക്കും. വിവാങ്ങള്‍ക്ക് പത്തു പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി നല്‍കി. പിന്റിങ് പ്രസ്, ഫോട്ടോ സ്റ്റുഡിയോ എന്നിവയ്ക്ക് തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ എട്ടു മുതല്‍ ഒന്നു വരെ തുക്കാവുന്നതാണ്.
advertisement
വര്‍ക് ഷോപ്പ്, പഞ്ചര്‍ കടകള്‍ ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഓന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ തുറക്കാം. കണ്ണടക്കടകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഒന്‍പതു മുതല്‍ ഒന്നു വരെ തുറന്നു പ്രവര്‍ത്തിക്കാമെന്നും ജില്ലാ കലക്ടറിന്റെ ഉത്തരവില്‍ പറയുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,88,81,587 സാമ്പിളുകളാണ് പരിശോധിച്ചത്.
അതേസമയം രാജ്യത്ത് പ്രതിദന കോവിഡ് വര്‍ദ്ധന രണ്ടുലക്ഷത്തില്‍ താഴെയായി കുറഞ്ഞു. ഏപ്രില്‍ പതിനാലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണ് ഇത്. 1,96,427 കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 3,511 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
advertisement
തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകള്‍ ഇങ്ങനെ,
തമിഴ്‌നാട്- 34,867
കര്‍ണാടക- 25,311
മഹാരാഷ്ട്ര- 22,122
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 25, 2021 4:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോക്ഡൗണില്‍ തൃശൂരില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു; വിവാഹങ്ങള്‍ക്ക് പത്തു പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി