തൃശ്ശൂർ: ജില്ലe സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും സിപിഎമ്മിന്റെ (CPM) മെഗാ തിരുവാതിര. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിര സംഘടിപ്പിച്ചത്. ഊരക്കോട് അയ്യപ്പ ക്ഷേത്ര വളപ്പിൽ നടന്ന തിരുവാതിരയിൽ എൺപതിലേറെ പേർ പങ്കെടുത്തു. സി പി എം പ്രാദേശിക നേതാക്കളും സമീപത്ത് ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് വിവാദമായിരുന്നു. മാസ്കും സാമൂഹിക അകലവും പാലിച്ചു കൊണ്ടാണ് പരിപാടി അവതരിപ്പിച്ചത് എന്ന് സംഘാടകർ പറഞ്ഞു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചു കൊണ്ടുള്ള പാട്ടാണ് ആലപിച്ചിരുന്നത്. എന്നാൽ തൃശൂരിൽ തിരുവാതിര പാട്ട് തന്നെയായിരുന്നു. ഈ മാസം 21, 22, 23 തീയതികളിലാണ് ജില്ല സമ്മേളനം നടക്കുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തിൽ പൊതു സമ്മേളനം ഉപേക്ഷിച്ചിട്ടുണ്ട്. മറ്റ് എന്തൊക്കെ നിയന്ത്രണങ്ങൾ ജില്ലാ സമ്മേളനത്തിന് കാെണ്ടു വരണമെന്ന് ജില്ല സെക്രട്ടേറിയറ്റ് തീരുമാനിക്കും.
Also Read-CPM ജില്ലാ സമ്മേളനത്തിനും കോവിഡ് നിയന്ത്രണങ്ങൾ ബാധകം: തിരുവനന്തപുരം ജില്ലാ കളക്ടർ
അതേസമയം, തിരുവനന്തപുരം ജില്ലയിൽ പുതിയതായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ സിപിഎം ജില്ലാ സമ്മേളനത്തിനും ബാധകമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം ജില്ലാ സമ്മേളനങ്ങളിലെ ആൾക്കൂട്ടം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സിപിഎം ജില്ലാ സമ്മേളനങ്ങളിലെ ആൾക്കൂട്ടം സംബന്ധിച്ച വിമർശനങ്ങൾ തുടരുന്നതിനിടെയാണ് ജില്ലാ കളക്ടർ നിയന്ത്രണങ്ങൾ സിപിഎം ജില്ലാ സമ്മേളത്തിനും ബാധകമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ഒരിടത്തും പൊതുപരിപാടികളും കൂട്ടം ചേരലും അനുവദിക്കില്ലെന്ന് കളക്ടർ പറഞ്ഞു. കടകൾക്ക് മുന്നിലും ഷോപ്പിംഗ് മാളുകളിലും ആൾക്കൂട്ടം പാടില്ല. 25 സ്ക്വയർഫീറ്റിൽ ഒരാളെന്ന കണക്കിൽ മാത്രമേ ആളുകൾക്ക് പ്രവേശനം അനുവദിക്കാവുവെന്നും കളക്ടർ വ്യക്തമാക്കി. നിയന്ത്രണങ്ങൾ പൂർണമായും നടപ്പിലാക്കാൻ എല്ലാവരുടെയും സഹകരണം വേണം. ജനങ്ങൾ സ്വയം നിയന്ത്രിക്കണം. പുതിയതായി നിയന്ത്രണങ്ങൾ നിലവിൽ വന്ന സാഹചര്യത്തിൽ പരിശോധനകളും നിരീക്ഷണവും ശക്തമാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളെ ബോധവൽക്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ നവജ്യോത് ഖോസ വ്യക്തമാക്കി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.